ADVERTISEMENT

എല്ലാ ഇടപാടുകാർക്കും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുനര്‍രൂപകല്‍പന ചെയ്ത വെബ്‌സൈറ്റ് www.indusind.com ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് അവതരിപ്പിച്ചു. ഡെസ്‌ക്‌ടോപ്പ്, ലാപ്‌ടോപ്പ്, മൊബൈല്‍, ടാബ് തുടങ്ങിയ ഉപകരണങ്ങളിലെല്ലാം കൂടുതല്‍ സൗകര്യപ്രദവും ലളിതവുമായ ബാങ്കിങ് ഇടപെടലുകളാണ് പുതിയ വെബ്‌സൈറ്റ്, ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
ബാങ്കിന്റെ വിവിധ ഉല്‍പ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും സുഗമമായി പ്രവേശിക്കാന്‍ പുതിയ വെബ്‌സൈറ്റ്  ഉപയോക്താക്കളെ പ്രാപ്തരാക്കുമെന്ന് ബാങ്ക് അറിയിച്ചു കാഴ്ച പരിമിതിയുള്ള ഉപയോക്താക്കള്‍ക്ക് സുഗമമായ ബ്രൗസിങ് അനുഭവം വാഗ്ദാനം ചെയ്യുന്ന നിരവധി സവിശേഷതകളും പുതിയ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാഴ്ച പരിമിതിയുള്ള ഉപഭോക്താക്കള്‍ക്കായി ചിത്രങ്ങള്‍ക്ക് ബദലായുള്ള വാചക ക്രമീകരണം സുഗമമായ ഇടപാടുകൾ സാധ്യമാക്കും.

English Summery:New Improved Website from Indus Ind Bank


       

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com