ADVERTISEMENT

സംസ്ഥനത്ത് പല മേഖലകളിലും കോവിഡ് സാമൂഹ്യ വ്യാപനത്തിലേക്ക് നീങ്ങിയതോടെ അവശ്യ സര്‍വീസായ ബാങ്കുകളുടെ പ്രവര്‍ത്തനം ശനിയാഴ്ചകളില്‍ ഉണ്ടാവില്ല.  ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചല്ലോ. നിലവില്‍ ബാങ്കുകള്‍ക്ക് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ അവധിയാണ്. ഇതിന് പുറമെയാണ് മറ്റ് രണ്ട്ശനിയാഴ്ചകളിലും കൂടി അവധി ബാധകമാക്കുന്നത്. 

പ്രവര്‍ത്തി സമയങ്ങളില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ബാങ്കുകളില്‍ ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ശാഖകളിലെത്തുന്ന ഇടപാടുകാര്‍ സാമൂഹീക അകലം കൃത്യമായി പാലിക്കുന്നുവെന്ന് ബാങ്ക് മാനേജര്‍മാര്‍ ഉറപ്പു വരുത്തണമെന്നും ഉത്തരവുണ്ട്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ അടിന്തര ബാങ്ക് ഇടപാടുകള്‍ മാറ്റിവെക്കാതെ പെട്ടെന്ന് ചെയ്യുന്നത് ഈയവസരത്തില്‍ നല്ലതായിരിക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ അഡ്മിഷന്റെ സമയമായതിനാല്‍ ഫീസടവ് പോലുള്ള കാര്യങ്ങള്‍ ഈ സാഹചര്യത്തല്‍ അവസാന ദിവസത്തേയ്ക്ക് മാറ്റി വായ്ക്കാതെ കാലെ കൂട്ടി ചെയ്യുന്നത് നല്ലതായിരിക്കും. കാരണം കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന്് കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുക വളരെ പെട്ടെന്നായിരിക്കും.

English Summery:Do Your Banking Transactions Early in this Covid Period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com