ADVERTISEMENT

സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കുമ്പോള്‍ വായ്പകളെ കുറിച്ച ്ചിന്തിക്കുന്നതും അന്വേഷണം നടത്തുന്നതും സ്വാഭാവികമാണ്. ഇതേ കാലയളവിലായിരിക്കും ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും വായ്പ നല്‍കാന്‍ പ്രധാനമായും പരിഗണിക്കുന്ന ക്രെഡിറ്റ് സ്‌കോറിനെ കുറിച്ചും അന്വേഷണങ്ങള്‍ കൂടുതലായി നടക്കുന്നത്. രാജ്യത്ത് ക്രെഡിറ്റ് സ്‌കോര്‍ അന്വേഷിക്കുന്നവരുടെ എണ്ണം കോവിഡ് കാലത്ത് കുതിച്ചുയര്‍ന്നുവെന്നാണ് ഈ രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നത്.

വായ്പ തന്നെ ആശ്രയം

ഏകദേശം അഞ്ച് മാസമായി തുടരുന്ന കോവിഡ് ഭീതി രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളും മാസങ്ങള്‍ അടഞ്ഞ് കിടന്നതോടെ ഇവിടങ്ങളില്‍ ജോലിയെടുക്കുന്ന പലര്‍ക്കും പ്രതിസന്ധിയായി. ശമ്പളം മുടങ്ങിയവരും വെട്ടിക്കുറക്കപ്പെട്ടവരും കോടിക്കണക്കിന് വരും രാജ്യത്ത്. ആപ്രതീക്ഷിതമായി വരുമാനം കുറയുകയും ചെലവ് മാറ്റമില്ലാതെ നില്‍ക്കുകയും ചെയ്തതോടെ പിന്നെ വായ്പയായി ഇത്തരക്കാര്‍ക്ക് ആശ്രയം. അപ്പോള്‍ സ്വാഭാവികമായും ക്രെഡിറ്റ് സ്‌കോറിനെ പറ്റിയായി അന്വേഷണം.

അന്വേഷകരുടെ എണ്ണത്തിൽ വർധന

കോവിഡ് കാലത്ത് ഇങ്ങനെ അന്വേഷണം നടത്തുന്നവരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനയുണ്ടെന്നാണ് ഓണ്‍ലൈൻ സാമ്പത്തിക ഇടപാട് നടത്തുന്ന പ്രമുഖ വൈബ്‌സൈറ്റായ ബാങ്ക് ബസാര്‍ ഡോട്ട് കോമും ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ എക്‌സ്‌പീരിയനും വ്യക്തമാക്കുന്നത്. ഉത്തരേന്ത്യക്കാരാണ് ഇക്കാലയളവില്‍ ക്രെഡിറ്റ് സ്‌കോര്‍ അന്വേഷണം നടത്തിയവരില്‍ മുമ്പില്‍. ജൂണ്‍ മാസത്തില്‍ ഇവിടെ 31 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ ദക്ഷിണേന്ത്യയില്‍ ക്രെഡിറ്റ് സ്‌കോര്‍ തിരഞ്ഞവരിലെ വര്‍ധന 28 ശതമാനമാണ്. പശ്ചിമേന്ത്യയില്‍ ഇത് 22 ശതമാനമാണ്. ഈ സാമ്പത്തിക വര്‍ഷത്തെ കണക്കെടുത്താല്‍ 100 ശതമാനത്തിലധികമാണ് ക്രെഡിറ്റ് സ്‌കോര്‍ തിരഞ്ഞവരുടെ വര്‍ധന.

English Summery:Did You Check Your Latest Credit Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com