ADVERTISEMENT

വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ ക്രെഡിറ്റ് സ്‌കോര്‍ പരിഗണിക്കാമോ? അങ്ങനെയെങ്കില്‍ ആരുടെയാണ് പരിഗണിക്കുക. വായ്പ എടുക്കുന്ന വിദ്യാര്‍ഥിയുടെയോ മാതാപിതാക്കളുടെയോ? ഇത്രയും കാലം മാതാപിതാക്കളുടെ ക്രെഡിറ്റ് സ്‌കോറും കൂടി പരിഗണിച്ചാണ് വിദ്യാഭ്യാസ വായ്പകള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇത് പറ്റില്ലെന്ന് കേരളാ ഹൈക്കോടതി ജൂലായ് ആദ്യവാരം ഉത്തരവിട്ടിരുന്നു. ഈ  വിധി പുതിയ കോഴ്‌സുകള്‍ക്ക് ചേരാനിരിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകും. തമിഴ്‌നാട്ടില്‍ ബി ടെക് കോഴ്‌സിന് പഠിക്കാന്‍ 5,70,000 രൂപ വായ്പ അനുവദിക്കാത്ത എസ് ബി ഐ നടപടിയാണ് വിദ്യാര്‍ഥി ചോദ്യം ചെയ്തത്. മാതാപിതാക്കളുടെ ക്രെഡിറ്റ് സ്‌കോര്‍ മതിയായ നിലവാരം പുലര്‍ത്തുന്നില്ല എന്നതായിരുന്നു ബാങ്കിന്റെ വാദം. എന്നാല്‍ മാതാപിതാക്കളുടെ ക്രെഡിറ്റ് സ്‌കോറല്ല വിദ്യാര്‍ഥിയുടെ തിരിച്ചടവിനുള്ള ശേഷിയാണ് പരിഗണിക്കേണ്ടതെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. മാതാപിതാക്കളുടെ മോശം ക്രെഡിറ്റ് സ്‌കോര്‍ മൂലം മിടുക്കനായ വിദ്യാര്‍ഥിയുടെ പഠിക്കാനുള്ള അവകാശം ഇല്ലാതാവാന്‍ പാടില്ല എന്നതായിരുന്നു കോടതി ഇതിലൂടെ വ്യക്തമാക്കിയത്.

English Summery: Credit Score and Education Loan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com