ADVERTISEMENT

കോവിഡില്‍ വരുമാനം കുറഞ്ഞതിനാല്‍ വളരെ കഷ്ടപ്പെട്ട് വായ്പകളുടെ തിരിച്ചടവ് മാനേജ് ചെയ്യുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ കഴിഞ്ഞ ദിവസത്തെ ആര്‍ ബി ഐ തീരുമാനമനുസരിച്ച് നിങ്ങളുടെ വായ്പകള്‍ പുന:ക്രമീകരിച്ച് താത്കാലിക ആശ്വസം നേടാം.തൊലിപ്പുറമേയുള്ളതാണെങ്കിലും ഭവന-വാഹന-വ്യക്തിഗതവായ്പകളുമായി കെട്ടിമറിയുന്നവര്‍ക്ക് തീരുമാനം ആശ്വാസമേകും.

ഇക്കാര്യങ്ങളറിയാം

∙മാര്‍ച്ച് 31 വരെ  തിരിച്ചടവ് കൃത്യമായ വായ്പകള്‍ക്കാണ് പുനക്രമീകരണ ആനുകൂല്യം ലഭിക്കുന്നത്. ഡിഫാള്‍ട്ട് ആയി പരിഗണിക്കപ്പെട്ട വായ്പകള്‍ക്ക് ഇത് ബാധകമാവില്ല എന്ന് സാരം.

∙ഭവന,വാഹന,വ്യക്തിഗത, വിദ്യാഭ്യാസ വായ്പകള്‍ക്കല്ലാം ആനുകൂല്യം ലഭിക്കും. സാധനങ്ങള്‍ വാങ്ങാനെടുത്ത വായ്പകളും ക്രെഡിറ്റ് കാര്‍ഡ് കുടിശികയും ഇങ്ങനെ റീഷെഡ്യൂൾ ചെയ്യാം.

∙ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ആര്‍ ബി ഐ ചുമതലപ്പെടുത്തിയിട്ടുള്ള സമിതി ഉടന്‍ പുറത്തിറക്കും.

കാലാവധിയില്‍ ഇളവ്

∙അനുകൂല്യം ലഭിക്കണമെങ്കില്‍ വായ്പ നല്‍കിയ ബാങ്കുകളും വാങ്ങിയ ആളും തമ്മില്‍ ഡിസംബര്‍ 31 ന് അകം പുനക്രമീകരണ കരാറില്‍ ഒപ്പു വെച്ചിരിക്കണം.

∙നിലവില്‍ ഇത്തരം വായ്പകള്‍ക്ക് രണ്ട് ഘട്ടങ്ങളിലായി ആറ് മാസത്തെ തിരിച്ചടവ് മോറട്ടോറിയം നല്‍കിയിട്ടുണ്ട്. ഇത് ഓഗസ്റ്റില്‍ അവസാനിക്കും. പിന്നീട് വരുന്ന മാസങ്ങളില്‍ മോറട്ടോറിയം കാലത്തെ പലിശ ഒന്നിച്ച് അടയ്ക്കുകയോ വായ്പയുടെ മൊത്തം കാലാവധി നീട്ടുകയോ ചെയ്യാം.

∙പുനക്രമീകരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരാനിരിക്കുകന്നതേയുള്ളു. എങ്കിലും പുതിയ വായ്പകളായി പരിഗണിക്കുകയാണ് രീതി. എന്നാല്‍ ഇവിടെ തിരിച്ചടവ് കാലാവധിയില്‍ രണ്ട് വര്‍ഷത്തെ അധിക ഇളവ് നല്‍കാനാണ് സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com