ADVERTISEMENT

കൊറോണയുടെ പശ്ചാത്തലത്തിൽ വായ്പാ തിരിച്ചടവിന് നിലവിൽ അനുവദിച്ചിരിക്കുന്ന മോറട്ടോറിയം രണ്ടു വർഷം വരെ നീട്ടാമെന്ന് റിസർവ് ബാങ്ക്. സുപ്രിംകോടതിയെ ആണ് ആർ ബി ഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏതൊക്കെ മേഖലകളിൽ ആനുകൂല്യം നൽകേണ്ടെന്ന് സർക്കാർ പഠിക്കുകയാണെന്നും കേന്ദ്രത്തിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേന്ദ്ര സർക്കാരിനേയും റിസർവ് ബാങ്കിനേയും പ്രതിനിധികരിച്ച കൊണ്ടാണ് ഇക്കാര്യം  കോടതിയെ അറിയിച്ചത്. കോറോണയുടെ ആഘാതം ഏറ്റവും കൂടുതൽ ഏതെല്ലാം മേഖലകളെയാണ് ബാധിച്ചിരിക്കുന്നത് എന്ന് കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അതിന് അനുസരിച്ച് മോറോട്ടോറിയം നീട്ടി നൽകാമെന്ന് ആണ് ആർ ബി ഐ നിലപാട്.

English Summary : Moratorium Can be Extended Upto 2 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com