ADVERTISEMENT

ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡ് വഴി ഇഎംഐ സൗകര്യം പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ അവസരങ്ങളൊരുക്കി. ഇനൊവിറ്റി പെയ്‌മെന്റ് സൊലൂഷന്‍സുമായി സഹകരിച്ച് രാജ്യത്തെ ആയിരത്തിലേറെ പട്ടണങ്ങളിലെ 70,000-ത്തിലേറെ ഇനൊവിറ്റി പിഒഎസ് ടെര്‍മിനലുകളിലൂടെ ഈ സൗകര്യം ലഭ്യമാക്കും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയിലൂടേയും പൈന്‍ലാബ് പിഒഎസ് ടെര്‍മിനലിലൂടേയും നല്‍കുന്ന ഇഎംഐ സൗകര്യങ്ങള്‍ക്കു പുറമേയാണിത്.
സാധാരണ മൊബൈലുകൾ, മറ്റു ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനായി ക്രെഡിറ്റ് കാര്‍ഡുകളിലാണ് ഇഎംഐ സൗകര്യം നല്‍കാറുള്ളത്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അവശ്യ വസ്തുക്കള്‍ക്കും ആരോഗ്യം, വിദ്യാഭ്യാസം, ഐടി പോലുള്ള സേവനങ്ങള്‍ക്കും കരുതലോടെ പണം ചെലവിടുന്ന ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഇഎംഐകളായി തിരിച്ചടക്കാവുന്ന വായ്പയാണ് ലഭ്യമാക്കുന്നത്. ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഇനൊവിറ്റിയുടെ പിഒഎസ് മെഷീനില്‍ നല്‍കുന്നതോടെ ഉപഭോക്താവിന്‍റെ ക്രെഡിറ്റ് യോഗ്യത അറിയാനാകും. യോഗ്യതയുണ്ടെങ്കില്‍ ഉപഭോക്താവ് പിന്‍ നല്‍കിയാൽ ക്രെഡിറ്റ് ലഭിക്കുമെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചു.

English Summary: Debit Card EMI from Federal Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com