ADVERTISEMENT

ഈ വര്‍ഷം പുതുതായി 14000 പേരെയെങ്കിലും റിക്രൂട്ട് ചെയ്യുമെന്ന് രാജ്യത്തെ വലിയ ബാങ്കായ എസ് ബി ഐ. വി ആര്‍ എസിലൂടെ 30,000 പേരെ ഒഴിവാക്കുന്നത് ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടല്ലെന്നും ജീവനക്കാര്‍ക്ക് അനൂകൂലമായ പരിഹാര നടപടിയുടെ ഭാഗമായിട്ടാണെന്നും ബാങ്ക്. നിലവില്‍ 2.5 ലക്ഷം ജീവനക്കാരുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായി 30,000 പേര്‍ക്കാണ് വി ആര്‍ എസ് നല്‍കുക. എന്നാല്‍ ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായിട്ടല്ല ഇതെന്ന് ബാങ്ക് വ്യക്തമാക്കുന്നു.  ഈ വര്‍ഷം തന്നെ 14,000 പേരെ ജോലിക്കെടുക്കുമെന്നും ബാങ്ക് അറിയിച്ചു

ആരോഗ്യ പ്രശ്‌നങ്ങള്‍ അടക്കമുള്ള പ്രൊഫഷണല്‍ പരിമിതികളുള്ളവര്‍ക്കും ബാങ്കിതര ജീവിതം ആഗ്രഹിക്കുന്നവര്‍ക്കും പുറത്തേയ്ക്കുള്ള മാന്യമായ മാര്‍ഗം എന്ന നിലയിലാണ് വി ആര്‍ എസ് പ്രഖ്യാപിച്ചതെന്നും വ്യക്തമാക്കുന്നു. 25 വര്‍ഷത്തെ സേവനകാലാവധി പൂര്‍ത്തിയായവര്‍ക്കോ 55 വയസ് തികഞ്ഞവര്‍ക്കോ ആണ് ബാങ്ക് വി ആര്‍ എസ് പ്രഖ്യാപിച്ചിരുന്നത്. ഡിസംബര്‍ ഒന്നിന് തുടങ്ങി ഫെബ്രുവരി അവസാനം വരെ അപേക്ഷിക്കാം. ഇതനുസരിച്ച് 11,565 ഓഫീസര്‍മാരും 18,625 സ്റ്റാഫഗംങ്ങളും വി ആര്‍ എസ് യോഗ്യരാണ്. ഇതില്‍ 30 ശതമാനം പേര്‍ വി ആര്‍ എസ് സ്വീകരിക്കാന്‍ തയ്യാറായാല്‍ വര്‍ഷം 1662.86 കോടി രൂപ ലാഭിക്കാമെന്നാണ് കണക്ക്.

English Summary : SBI Announced VRS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com