ADVERTISEMENT

വിവിധ കാലാവധികളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ നിരക്കുകൾ‌ എസ്‌ബിഐ കുറച്ചു. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ 7 ദിവസം മുതല്‍ 45 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ നിരക്ക്‌ 2.9 ശതമാനവും 46 ദിവസം മുതല്‍ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ നിരക്ക്‌ 3.9 ശതമാനവും 180 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ നിരക്ക്‌ 4.4 ശതമാനവുമായി .

ഒരു വര്‍ഷം മുതല്‍ രണ്ട്‌ വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ നിരക്കില്‍ 20 ബേസിസ്‌പോയിന്റ്‌ കുറവാണ്‌ വരുത്തിയത്‌. ഇതോടെ പലിശനിരക്ക്‌ നിലവിലെ 5.1 ശതമാനത്തില്‍ നിന്നും 4.9 ശതമാനമായി കുറഞ്ഞു.

രണ്ട്‌ വര്‍ഷം മുതല്‍ മൂന്ന്‌ വര്‍ഷത്തില്‍ താഴെവരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ നിരക്ക്‌ 5.1 ശതമാനവും 3 വര്‍ഷം മുതല്‍ അഞ്ച്‌ വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ നിരക്ക്‌ 5.3 ശതമാനവും ആയിരിക്കും. അതേസമയം 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള ടേം നിക്ഷേപങ്ങളുടെ നിരക്ക്‌ 5.4 ശതമാനമായി തുടരും.

പുതിയതായി തുടങ്ങുന്ന നിക്ഷേപങ്ങള്‍ക്കും നിലവിലുള്ള നിക്ഷേപങ്ങള്‍ പുതുക്കുന്നതിനും ഈ നിരക്കുകള്‍ ബാധകമാണ്

English Summary : SBI Reduced Fixed Deposit Interest Rate.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com