ADVERTISEMENT

കോവി‍ഡ് കാലത്ത് വീടെന്ന മോഹം പൂട്ടിക്കെട്ടി വച്ചിരിക്കുകയാണോ നിങ്ങൾ? ഭവന വായ്പയുടെ തിരിച്ചടവ് എങ്ങനെ മുടക്കം കൂടാതെ മുന്നോട്ടു കൊണ്ടു പോകുമെന്ന ആശങ്കയാണോ പ്രശ്നം? കോവിഡ് കാലത്ത് താരതമ്യേന സുരക്ഷിതമായ ഭവനവായ്പകള്‍ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ വലിയ ബാങ്കായ എസ് ബി ഐ.

പുതിയ വായ്പകള്‍ക്ക് മൂന്ന് അധിക നേട്ടങ്ങളാണ് ബാങ്ക് നല്‍കുന്നത്. ആര്‍ ബി ഐ റിപ്പോ നിരക്ക് പല തവണകളായി നാല് ശതമാനത്തിലേക്ക് കുറച്ചതിനെ തുടര്‍ന്ന് വായ്പ പലിശ ഒന്നര പതിറ്റാണ്ട് മുമ്പുള്ള അവസ്ഥയിലേക്ക് താഴ്ന്നിട്ടുണ്ട്. നിലവില്‍ എസ് ബി ഐ യുടെ ഭവന വായ്പ പലിശ 6.95 മുതല്‍ 7.45 ശതമാനം വരെയാണ്. എന്നാല്‍ ശമ്പളക്കാരല്ലാത്തവരുടേത് 7.10 മുതല്‍ 7.60 ശതമാനത്തിനിടയിലാണ്.

സിബില്‍ സ്‌കോര്‍

വായ്പകളുടെ തിരിച്ചടവിനുള്ള റിസ്‌കുമായി ബന്ധമുള്ള സിബില്‍ സ്‌കോറിന് പ്രത്യേക പരിഗണനയുണ്ട്. ഉയര്‍ന്ന സിബില്‍ സ്‌കോറുള്ള ഇടപാടുകാരനാണെങ്കില്‍ നിങ്ങള്‍ക്ക് സാധാരണ പലിശ നിരക്കിലും ഇളവു ലഭിക്കും.  0.10ശതമാനമാകും ഇളവ് ലഭിക്കുക. 30 ലക്ഷത്തിനും ഒരു കോടി രൂപയ്ക്കും ഇടയിലുളള വായ്പ തുകയ്ക്ക് ഇത് ബാധകമാണ്.

പ്രോസസിങ് ഫീസ്

വായ്പ വിതരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതുതായി നല്‍കുന്ന ഭവനവായ്പകള്‍ക്ക് പ്രോസസിംഗ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.നിലവിലെ വായ്പകൾക്ക് ഇത് ചുരുങ്ങിയത് 4000 രൂപയോ പരമാവധി 17,400 രൂപയോ ആയിരുന്നു. പുതിയ വായ്പകള്‍ക്ക് ഇത് ഒഴിവാക്കിയിട്ടുണ്ട്. 

യോനോ ആപ്പിന് പ്രത്യേക ആനുകൂല്യം

പരമാവധി ഇടപാടുകള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഇത്തരം അപേക്ഷകള്‍ക്ക് അധിക പലിശ ഇളവ് അനുവദിക്കുന്നുണ്ട്. അപേക്ഷ യോനോ ആപ്പ് വഴിയാണെങ്കില്‍ 0.5ശതമാനം പലിശ നിരക്കില്‍ അധിക ആനുകൂല്യം നല്‍കും.

English Summary : Attractive Offers for New Housing Loans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com