ADVERTISEMENT

മുന്‍നിര ബാങ്കായ എസ് ബി ഐ യും ടൈറ്റാന്‍ വാച്ച് കാമ്പനിയും ചേര്‍ന്ന് 'ടൈറ്റാന്‍ പേ' എന്ന പേരില്‍ കോണ്‍ടാക്ട്‌ലസ് പണമിടപാട് സംവിധാനത്തിന് തുടക്കം കുറിച്ചു. കോവിഡ് കാലത്ത് സുരക്ഷിതമായ സാമ്പത്തിക ഇടപാട് ഉറപ്പു വരുത്തുന്ന ഈ സംവിധാനത്തില്‍ കൈയ്യില്‍ കെട്ടിയിരിക്കുന്ന വാച്ചില്‍ നിന്നും ഇടപാട് നടത്താം.

അക്കൗണ്ട് ഉടമകള്‍ക്ക് ടൈറ്റാന്‍ പേ വാച്ചിലൂടെ കടകളിലെ പോയിന്റ് ഓഫ് സെയില്‍ മെഷീനില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്യാതെ തന്നെ പണം കൈമാറാനാവുമെന്ന് എസ് ബി ഐ അറിയിച്ചു.

എസ് ബി ഐ യുടെ പേയ്‌മെന്റ് ആപ്പായ യോനോയുടെ ഉപഭോക്താവായിരിക്കണം കസ്റ്റമര്‍. 2000 രൂപ വരെ പിന്‍നമ്പര്‍ നല്‍കാതെ കൈമാറാം. വാച്ചിന്റെ സ്ട്രാപ്പില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പ് വഴിയാണ് പണമിടപാട് സാധ്യമാകുക. ഡെബിറ്റ് കാര്‍ഡിന്റേതിന് തുല്യമായ പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ നടത്താമെന്ന് ബാങ്ക് അറിയിച്ചു. മാസ്റ്റര്‍ കാര്‍ഡിന്റെ രണ്ട് ലക്ഷത്തോളം വരുന്ന പി ഒ എസ് മെഷിനുകള്‍ വഴി വാച്ച് പ്രവര്‍ത്തിപ്പിക്കാനാവും.

English Summary : Banking Transaction through Watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com