ADVERTISEMENT

ക്രെഡിറ്റ് കാര്‍ഡ് വായ്പ തിരിച്ചടവില്‍ മോറട്ടോറിയം സ്വീകരിച്ചവര്‍ക്ക് കുറഞ്ഞ പലിശ നിരക്കോടെ വായ്പകള്‍ പുനഃക്രമീകരിച്ച് നല്‍കുമെന്ന് എസ് ബി ഐ കാര്‍ഡ്. മോറട്ടോറിയം കാലത്തെ പലിശയും പലിശയുടെ പലിശയും സുപ്രീം കോടതി ഒഴിവാക്കിയേക്കും എന്ന പ്രതീക്ഷയില്‍ പല ഇടപാടുകാരും തിരിച്ചടവ് തുടങ്ങിയിട്ടില്ല.  കോടതി പലിശ ഇളവ് ചെയ്താല്‍ നിശ്ചയമായും അത് ഇ എം ഐ യില്‍ കുറവ് വരുത്തി നല്‍കുമെന്നാണ് ഇങ്ങനെ കുടിശിക അടയ്ക്കാത്തവര്‍ക്ക് ബാങ്ക് നല്‍കുന്ന സന്ദേശം.നിലവിലുള്ള പലിശ നിരക്കിന്റെ 70 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ വായ്പ പുനഃക്രമീകരിച്ച് ഗഡുക്കളായി അടച്ച് തീര്‍ക്കാന്‍ ബാങ്ക് അവസരം നല്‍കും.

കോവിഡ് വരുമാന നഷ്ടമുണ്ടാക്കിയതോടെ രണ്ട് ഘട്ടങ്ങളിലായി മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ ആറ് മാസത്തേയ്ക്ക് ക്രെഡിറ്റ് കാര്‍ഡിലെ അടക്കമുള്ള വായ്പകള്‍ക്ക് തിരിച്ചടവ് കാലാവധിയില്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാലഘട്ടത്തിലെ പലിശ പിടിക്കുന്നതിനെതിരെ സുപ്രീം കോടതിയിലുള്ള കേസിന്റെ അന്തിമ വിധി വരാനിരിക്കുകയാണ്.

ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് 40 ശതമാനം വരെ വാര്‍ഷിക പലിശയാണ് ബാങ്കുകള്‍ ഈടാക്കുക. ഇനിയും തിരിച്ചടവ് വൈകിയാല്‍ വലിയ സാമ്പത്തിക ബാധ്യതയാകും ഇവരെ തേടിയെത്തുക. നിലവില്‍ 20 ശതമാനത്തില്‍ താഴെ മാത്രം ഉപഭോക്താക്കളാണ് വായ്പ ഗഡു അടവ് പുനഃസ്ഥാപിക്കാനുളളത്. സുപ്രീം കോടതി പലിശ ഒഴിവാക്കി നല്‍കും എന്ന പ്രതീക്ഷയാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

English Summary: Sbi Card's Helping Hands to Credit Card Holders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com