ADVERTISEMENT

ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് മാസത്തവണ വ്യവസ്ഥയില്‍ ഇരുചക്ര വാഹനം വാങ്ങാന്‍ സൗകര്യമൊരുക്കി ഫെഡറല്‍ ബാങ്ക്. ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് വെറും ഒരു രൂപ മാത്രം അടച്ച് ലളിതമായ നടപടിക്രമങ്ങളിലൂടെ ഇരുചക്ര വാഹനം സ്വന്തമാക്കാമെന്ന് ബാങ്ക് അറിയിച്ചു. ബാങ്കില്‍ നേരിട്ടെത്തുകയോ മറ്റു പേപ്പര്‍ ജോലികളോ വേണ്ട, ഓണ്‍ലൈന്‍ ആയാണ് ഇടപാട്. ഹീറോ, ഹോണ്ട, ടിവിഎസ് കമ്പനികളുടെ ഷോറൂമുകളില്‍ നിന്ന് ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡുള്ള അർഹരായ ഉപഭോക്താക്കൾക്ക് ലളിതമായി ഇരുചക്രവാഹനങ്ങള്‍ വാങ്ങാം. സാധാരണ ഇരുചക്ര വാഹന വായ്പകളില്‍ നിന്ന് വ്യത്യസ്തമായി ഈ ഡെബിറ്റ് കാര്‍ഡ് ഇഎംഐ പര്‍ചേസിന് വാഹനം ബാങ്കിന് ഹൈപ്പോതികേറ്റ്  ചെയ്യേണ്ടതില്ല. മൂന്ന്, ആറ്, ഒമ്പത്, 12  മാസ തവണകള്‍ തിരഞ്ഞെടുക്കാം. ഈ വായ്പകള്‍ക്ക് ബാങ്ക് പ്രൊസസിങ് ചാര്‍ജും ഈടാക്കില്ല. 7812900900 എന്ന നമ്പറിലേക്ക് മിസ്സ്ഡ് കോള്‍ ചെയ്‌ത് ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഇഎംഐ യോഗ്യത അറിയാം.

English Summary :  Debit card EMI Based Two Wheeler Loan  from Federal Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com