ADVERTISEMENT

കാര്‍ഡ് സ്വൈപ് ചെയ്ത് ഇടപാടു നടത്തുന്നതിനു പകരം ഇനി കൈയിലുള്ള സ്മാര്‍ട്‌ഫോണ്‍ വീശിയാൽ മതി. ഇടപാട് അനായാസം നടത്താനാകും. സെയ്ഫ്‌പേ എന്ന ഈ സംവിധാനം അവതരിപ്പിക്കുന്നത് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ആണ്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) സംവിധാനമുള്ള പി.ഒ.എസ് യന്ത്രങ്ങളിലാണ് ഇങ്ങനെ മൊബൈല്‍ ഫോണ്‍ വീശി ഡെബിറ്റ് കാര്‍ഡ് പേമെന്റുകള്‍ നടത്താവുന്ന സംവിധാനം ഒരുക്കുന്നത്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് മൊബൈല്‍ ആപ്പുമായി ഡെബിറ്റ്കാര്‍ഡിനെ ലിങ്ക് ചെയ്താണ് ഈ ഡിജിറ്റല്‍ പേമെന്റ് സംവിധാനം. ഇതു വഴി സമ്പര്‍ക്കരഹിതമായി പേമന്റുകള്‍ നടത്താം. കാര്‍ഡിലും ഫോണിലും മറ്റാരുടേയും സ്പര്‍ശനമേല്‍ക്കാതെ, കൈമാറാതെ ഇടപാടു പൂര്‍ത്തിയാക്കാം. 2000 രൂപ വരെയുള്ള പേമെന്റുകൾ സാധ്യമാകും. ഒരു ദിവസം പരമാവധി 20,000 രൂപയുടെ ഇടപാടുകള്‍ നടത്താം. 

English Summary : Contactless Card Payment Facility From IDFC Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com