ADVERTISEMENT

പലിശ നിരക്കുകളില്‍  മാറ്റം വരുത്തിയില്ലെങ്കിലും, വളരെ ഉദാരമായ നയ പ്രഖ്യാപനമാണു പണ നയ സമിതി നടത്തിയത്. ഭവന വായ്പകളുടെ റിസ്‌ക് വെയ്‌റ്റേജ് കൂടുതല്‍ യുക്തിസഹമാക്കുന്നതിലൂടെ പുതിയ ഭവന വായ്പാ നിരക്കുകള്‍ കുറയും. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ഹൗസിംഗ് കമ്പനികള്‍ക്കും ഇത് ഉത്തേജനം പകരും. സംസ്ഥാന വികസന വായ്പകള്‍ക്ക് തുറന്ന വിപണി പ്രവര്‍ത്തനം  ബാധകമാവുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാവും. ധനകാര്യ ഞെരുക്കം അനുഭവിക്കുന്ന കേരളത്തെപ്പോലുള്ള  സംസ്ഥാനങ്ങള്‍ക്കു  ഇത് ഗുണം ചെയ്യും. പലിശ നിരക്കുകള്‍ കുറയ്ക്കാതെ തന്നെ പണ നയം ഉദാരമാവുന്നതിന് മികച്ച ഉദാഹരണമാണ്  പുതിയ പ്രഖ്യാപനം. ഗവണ്മെന്റ് ബോണ്ട് യീല്‍ഡുകളില്‍ നയ പ്രഖ്യാപനത്തിനു ശേഷം വന്ന ഇടിവ് പുതിയ നയത്തിന്റെ സ്വീകാര്യതയെയാണ്  പ്രതിഫലിപ്പിക്കുന്നത്.

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ആണ്

English Summary : New Housing Rates will come Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com