എഫ്ഡി സൗകര്യവും വ്യാപാര വിവരങ്ങളും ഇനി വാട്ട്‌സാപ്പിൽ

HIGHLIGHTS
  • വാട്സാപ്പിൽ ലഭ്യമായ ബാങ്ക് സേവനങ്ങളുടെ എണ്ണം 25 ആയി
whatsapp
SHARE

ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഫിക്‌സഡ് ഡിപോസിറ്റ് ആരംഭിക്കല്‍, യൂട്ടിലിറ്റി ബില്ല് അടയ്ക്കല്‍, വ്യാപാര സാമ്പത്തിക വിവരങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കാന്‍ വാട്സാപ്പിൽ സൗകര്യം ഒരുക്കുന്നു. ഇന്ത്യയില്‍ ഈ സേവനങ്ങള്‍ വാട്സാപ്പിൽ ലഭ്യമാക്കുന്ന ആദ്യ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്ക് വീട്ടിലോ ഓഫീസിലോ ഇരുന്ന് സാമൂഹ്യ അകലം പാലിച്ച് സുരക്ഷിതമായി നടത്താവുന്ന നിരവധി സേവനങ്ങളും ബാങ്ക് വാട്സാപ്പിൽ ലഭ്യമാക്കുന്നുണ്ട്.

ഇനി എഫ്ഡി ഇടാനും വൈദ്യുതി ബില്‍ അടയ്ക്കാനും കൂക്കിങ് ഗ്യാസ്, പോസ്റ്റ് പെയ്ഡ് ഫോണ്‍ ബില്‍ തുടങ്ങിയവ അടയ്ക്കാനും വാട്‌സാപ്പിലൂടെ ലളിതമായി സാധിക്കും. കോര്‍പറേറ്റുകള്‍ക്കും എംഎസ്എംഇ ഉടമകള്‍ക്കും അവരുടെ വ്യാപാര സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കസ്റ്റമര്‍ ഐഡി, കയറ്റുമതി, ഇറക്കുമതി കോഡുകള്‍,ബാങ്കിന്റെ വായ്പാ സൗകര്യം, ശേഷിക്കുന്ന ഇന്‍വേര്‍ഡ് റെമിറ്റന്‍സ്, ഇന്‍വേര്‍ഡ് റെമിറ്റന്‍സ് തുടങ്ങിയവയെല്ലാം അറിയാം.ഇതോടെ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് വാട്സാപ്പിൽ ലഭ്യമായ ബാങ്കിങ് സേവനങ്ങളുടെ എണ്ണം 25 ആകും. 

English Summary : Whatsapp services from ICICI Bank

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA