ഡിജിറ്റൽ ബില്ലടയ്ക്കൽ എളുപ്പമാക്കും ഈ പുതിയ ‌ക്രെഡിറ്റ്‌ കാര്‍ഡ്

card
SHARE

ഡിജിറ്റല്‍ പേമെന്റ്‌ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ആക്‌സിസ്‌ ബാങ്ക്‌ പുതിയ എയ്‌സ്‌ ക്രഡിറ്റ്‌ കാര്‍ഡ്‌ പുറത്തിറക്കി. ഗൂഗിള്‍ പേ, വീസ എന്നിവരുമായി സഹകരിച്ചാണ്‌ പുതിയ ക്രഡിറ്റ്‌ കാര്‍ഡ്‌ ലഭ്യമാക്കുന്നത്‌. ക്രഡിറ്റ്‌ കാര്‍ഡിന്‌ അപേക്ഷിക്കുന്നത്‌ മുതല്‍ ഇഷ്യു ചെയ്യുന്നത്‌ വരെ ഉള്ള എല്ലാ നടപടികളും ഡിജിറ്റലായി ചെയ്യാം. ഗൂഗിള്‍ പേ വഴി മൊബൈല്‍ റീചാര്‍ജ്‌ ചെയ്യുക, ബില്ലുകള്‍ അടയ്‌ക്കുക പോലുള്ള ആവശ്യങ്ങള്‍ക്കായി ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുമ്പോള്‍ 5 ശതമാനം കാഷ്‌ബാക്ക്‌ ലഭിക്കും. ഓണ്‍ലൈനായി ഭക്ഷണം ഓഡര്‍ ചെയ്യുന്നതിനും പലചരക്ക്‌ സാധനങ്ങള്‍ വാങ്ങുന്നതിനും, ഓണ്‍ലൈന്‍ കാബ്‌ ബുക്ക്‌ ചെയ്യുന്നതിനും 4-5 ശതമാനം കാഷ്‌്‌ബാക്കാണ്‌ വാഗ്‌ദാനം ചെയ്യുന്നത്‌. സ്വിഗ്ഗി, സൊമാറ്റോ, ബിഗ്‌ബാസ്‌കറ്റ്‌, ഗ്രോഫേഴ്‌സ്‌, ഒല പോലെ വ്യാപാര പങ്കാളികളായിട്ടുള്ള പ്ലാറ്റ്‌ഫോമുകളിലെ ഇടപാടുകള്‍ക്കും കാഷ്‌ ബാക്ക്‌ ലഭിക്കും. കൂടാതെ മറ്റ്‌ ഇടപാടുകള്‍ക്ക്‌ പരിധിയില്ലാതെ 2 ശതമാനം കാഷ്‌ബാക്ക്‌ ഉണ്ടായിരിക്കും. ഉപയോക്താക്കള്‍ക്ക്‌ അവരുടെ എയ്‌സ്‌ ക്രഡിറ്റ്‌ കാര്‍ഡ്‌ അക്കൗണ്ടിലേക്ക്‌ നേരിട്ട്‌ കാഷ്‌ബാക്ക്‌ നേടാന്‍ കഴിയും. യോഗ്യരായ ഉപയോക്താക്കള്‍ക്ക്‌ ഗൂഗിള്‍ പേ ആപ്പ്‌ വഴി കാര്‍ഡ്‌ നേടാം.

English Summary: Digital Payment become Easy through ACE Credit Card 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA