സിബില്‍ സ്‌കോറുള്ളവർക്ക് ഭവനവായ്പ പലിശ ഇളവ്

HIGHLIGHTS
  • വാഹന വായ്പയ്ക്കും മറ്റും പ്രോസസിങ് ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട്
Hom-loan-1
SHARE

ഭവന വായ്പകളുടെ പലിശ നിരക്കില്‍ വീണ്ടും കുറവ് വരുത്തി എസ് ബി ഐ. വിവിധ തുകയുടെ വായ്പകള്‍ക്ക് കാല്‍ ശതമാനം വരെയാണ് പലിശ നിരക്കില്‍ കുറവ് വരുത്തിയിരിക്കുന്നത്. 30 ലക്ഷത്തില്‍ താഴെയുള്ള ഭവന വായ്പകള്‍ക്ക് 6.90 ശതമാനമാണ് നിരക്ക്. 30 ലക്ഷത്തിന് മുകളിലുള്ളവയ്ക്ക് 7 ശതമാനമാണ് പലിശ ഈടാക്കുന്നത്.

കൂടാതെ ഉത്സവ കാല അധിക ആനുകൂല്യം എന്ന നിലയിലാണ് 75 ലക്ഷത്തിന് മുകളിലുള്ള ഭവന വായ്പകള്‍ക്ക് സിബില്‍ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ കാല്‍ ശതമാനം വരെ പലിശ കുറവ് നല്‍കുന്നത്. നേരത്തെ ഉത്സവ ആനുകൂല്യം എന്ന നിലയില്‍ .2 ശതമാനം വരെ വായ്പകളില്‍ പലിശ ഇളവ് അനുവദിച്ചിരുന്നു. 30 ലക്ഷം മുതല്‍ മൂന്ന് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് ഇത് ബാധകമാണ്.

ഇത് കൂടാതെ വാഹന വായ്പകള്‍ക്കും മറ്റും പ്രോസസിംഗ് ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.നിലവില്‍ വാഹന വായ്പ പലിശ 7.5 ശതമാനമാണ്.

English Summary: Interest Rate and Festival Offer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA