പലിശ കുറഞ്ഞെങ്കിലും മാറ്റി വെച്ച ചെലവുകള്‍ ബാങ്ക് നിക്ഷേപമാകുന്നു

HIGHLIGHTS
  • കൂടുതല്‍ സുരക്ഷിതം എന്ന വിലയിരുത്തലില്‍ ബാങ്ക് നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നു
grow
SHARE

കോവിഡ് 19 അതിരൂക്ഷമായ അവസ്ഥയില്‍ എത്തി നില്‍ക്കുമ്പോള്‍ ബാങ്ക് നിക്ഷേപ നിരക്ക് ഉയരുന്നതായി ആര്‍ ബി ഐ. ഒക്ടോബര്‍ 9 ന് അവസാനിച്ച രണ്ടാഴ്ച ബാങ്ക് നിക്ഷേപങ്ങളിലുണ്ടായ വര്‍ധന രണ്ടക്കം പിന്നിട്ടു. 10.55 ശതമാനമാണ് നിക്ഷേപ വര്‍ധനയുണ്ടായത്. ആകെ നിക്ഷേപം 143.02 ലക്ഷം കോടി രൂപയിലേക്കെത്തി. അതേസമയം ഇക്കാലയളവില്‍ ബാങ്കുകളുടെ ആകെ വായ്പ 103.44 ലക്ഷം കോടി രൂപയാണ്. വായ്പ നിരക്ക് വര്‍ധന 5.66 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലപരിധിയില്‍ നിക്ഷേപം 129.38 ലക്ഷം കോടി രൂപയായിരുന്നു. വായ്പയാകട്ടെ 97.89 ലക്ഷവും.

കോവിഡിനെ തുടര്‍ന്ന് രാജ്യം മാര്‍ച്ച് അവസാനം അടച്ചിടുമ്പോള്‍ നിക്ഷേപം 135.7 ലക്ഷം കോടി രൂപയായിരുന്നെങ്കില്‍ രണ്ടാഴ്ചയ്ക്ക് ശേഷം ഇത് 137.1 ലക്ഷം കോടിയിലെത്തിയിരുന്നു. മേയില്‍ ഇത് 138.5 ലക്ഷം കോടി പിന്നിട്ടു. ബാങ്ക് വായ്പ ഈ കാലയളവില്‍ 1.2 ലക്ഷം കോടി കുറഞ്ഞിരുന്നു.

സുരക്ഷിതത്വം

പലിശ നിരക്ക് ചരിത്രത്തിലെ തന്നെ ഏററവും പിന്നില്‍ നില്‍ക്കുന്ന അവസ്ഥയിലാണ് ബാങ്ക് നിക്ഷേപങ്ങളില്‍ വര്‍ധനയുണ്ടാകുന്നത്. ഇതര മേഖലകളില്‍ നേട്ടം കുറഞ്ഞതോടെ കൂടുതല്‍ സുരക്ഷിതം എന്ന വിലയിരുത്തലില്‍ ബാങ്കുകള്‍ തിരഞ്ഞെടുക്കുകയാണെന്നാണ് വിലയിരുത്തല്‍.

മാറ്റിവയ്ക്കപ്പെട്ട ചെലവുകള്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ വ്യക്തിഗത ചെലവുകളില്‍ വലിയ തോതില്‍ കുറവ് വന്നിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ അടക്കം ഇതില്‍ പലതും നീട്ടി വയ്ക്കപ്പെടേണ്ടി വന്നവയാണ്. നാളെ സാധാരണ നില പുനഃസ്ഥാപിക്കപ്പെടുമ്പോള്‍ പ്രതിസന്ധിയൊഴിവാക്കാന്‍ പണം ബാങ്കുകളില്‍ നിക്ഷേപിക്കപ്പെടുന്നു. 

English Summary : Bank deposits are Increasing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA