ക്യൂആർ കോഡിലൂടെയുള്ള പണമിടപാട് ഇനി എളുപ്പമാകും

HIGHLIGHTS
  • ക്യുആര്‍ കോഡു് ഉപയോഗിച്ചു പണം നല്‍കുന്നതിന്റെ വ്യവസ്ഥകളില്‍ വന്‍ മാറ്റം വരുന്നു
mobile-phone-tracking
SHARE

ക്യൂആര്‍ കോഡുപയോഗിച്ചുള്ള പണമിടപാടുകൾ തികച്ചും അനായാസമാണെങ്കിലും ഇപ്പോഴുള്ള ചില പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം അതത്ര പോപ്പുലറായിട്ടില്ല. അതായത് പല സേവനദാതാക്കളുടെ സേവനം ഉപയോഗിക്കണമെങ്കിൽ ആ ആപ്പുകളെല്ലാം ഡൗൺലോഡു ചെയ്യേണ്ടി വരുമെന്നതു പോലുള്ള കാര്യങ്ങൾ അത്ര പ്രായോഗികമല്ല. എന്നാൽ ആ ബുദ്ധിമുട്ടുകൾ മാറുന്നു.

ഇന്റര്‍ ഓപറേറ്റബിൾ ക്യുആര്‍ കോഡുകൾ

പണമിടപാടുകള്‍ക്കായുള്ള ക്യൂആര്‍ കോഡുകള്‍ ഇനി മുതല്‍ എല്ലാ സേവന ദാതാക്കള്‍ക്കിടയിലും ഒരു പോലെ ഉപയോഗിക്കാവുന്ന രീതിയിലാകും. ഇപ്പോള്‍ വിവിധ സ്ഥാപനങ്ങളില്‍ ക്യുആര്‍ കോഡ് ഉപയോഗിച്ചു പണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അതാതു സ്ഥാപനങ്ങളിലുള്ള സേവന ദാതാവിന്റെ ആപ് ഉപയോഗിക്കേണ്ട സാഹചര്യമാണുള്ളത്. വിവിധ സേവന ദാതാക്കള്‍ക്കിടയില്‍ ഉപയോഗിക്കാവുന്ന യുപിഐ ക്യൂആര്‍, ഭാരത് ക്യുആര്‍ എന്നിവ മാത്രമാണ് ഇതിന് അപവാദം. ഇവ ഒഴികെയുള്ള ക്യുആര്‍ കോഡുകളെല്ലാം മറ്റു സേവനദാതാക്കള്‍ക്കായും ഉപയോഗിക്കാവുന്ന രീതിയില്‍ ഇന്റര്‍ ഓപറേറ്റബിൾ ക്യുആര്‍ കോഡുകളിലേക്കു മാറണം. 2022 മാര്‍ച്ച് 31-ന് മുന്‍പായി ഈ പ്രക്രിയ പൂര്‍ത്തിയാക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം.

മറ്റുള്ള സേവന ദാതാക്കള്‍ക്കു കൂടി ഉപയോഗിക്കാനാവാത്ത പ്രൊപ്രൈറ്ററി ക്യുആര്‍ കോഡുകള്‍ ഒരു സേവന ദാതാവും ഇനി പുറത്തിറക്കരുത് എന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭാരത് ക്യൂആര്‍, യുപിഐ ക്യുആര്‍ എന്നിവ ഒഴികെയുള്ള പ്രൊപ്രൈറ്റി ക്യുആര്‍ വിഭാഗത്തില്‍ പെട്ടവ അത് അവതരിപ്പിച്ചിട്ടുള്ള സേവനദാതാവുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ക്കു മാത്രമേ ഉപയോഗിക്കാനാവു. അതായത് പത്തു കച്ചവട സ്ഥാപനങ്ങളില്‍ പോകുകയും ഫോണ്‍ ഉപയോഗിച്ചു പണം നല്‍കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഉപഭോക്താവിന് പത്ത് വ്യത്യസ്ഥ ആപുകള്‍ വരെ ഫോണില്‍ സൂക്ഷിക്കേണ്ട സാഹചര്യം ഇപ്പോഴുണ്ട്. ഈ സഹചര്യമാണ് പുതിയ നീക്കത്തിലൂടെ ഇല്ലാതാവുന്നത്. ചെറിയ ഇടപാടുകള്‍ക്ക് പേപ്പറില്‍ പ്രിന്റു ചെയ്ത ക്യുആര്‍ കോഡുകളും വലിയ ഇടപാടുകള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ ഡൈനാമിക് ക്യുആര്‍ കോഡുകളും നിര്‍ബന്ധമാക്കുന്നത് അടക്കമുള്ള നടപടികളും ഇതിനു പുറമെ ഉണ്ടാകുമെന്നാണ് സുചന.

English Summary : Q R Code Guidelines are Changing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA