സ്ഥിര നിക്ഷേപകർക്ക് അധിക നേട്ടം നൽകാൻ ഓട്ടോ റിന്യൂവലിനാകുമോ?

HIGHLIGHTS
  • പല സ്ഥിര നിക്ഷേപങ്ങളുണ്ടെങ്കിൽ അവയിൽ നിന്ന് കൂടുതല്‍ നേട്ടമുണ്ടാക്കാൻ ഓട്ടോ റിന്യൂവൽ രീതി നോക്കാം
money-growth-1
SHARE

വിവിധ ബാങ്കുകളില്‍ സ്ഥിര നിക്ഷേപമുള്ളവര്‍ അതിന്റെ കാലാവധി സംബന്ധിച്ച തീയതികള്‍ പലപ്പോഴും ഓര്‍ത്തു വയ്ക്കാറില്ല. അതുകൊണ്ട് വലിയ സാമ്പത്തിക നഷ്ടങ്ങളാണ് ഉണ്ടാകാറുള്ളത്. ഇങ്ങനെ ഒന്നിലധികം ബാങ്കുകളില്‍ സ്ഥിര നിക്ഷേപമുണ്ടാകുകയും അത് കൃത്യതയോടെ പിന്തുടരുകയും ചെയ്യാത്തവര്‍ക്ക് പരീക്ഷിക്കാവുന്ന സാധ്യതയാണ് ഓട്ടോ റിന്യൂവല്‍ ഓപ്ഷന്‍.

പലിശ കുറയും

ഇങ്ങനെ കാലാവധിയെത്തുന്ന നിക്ഷേപം പുതുക്കിയിട്ടില്ലെങ്കില്‍ ഇത് സ്വാഭാവികമായും സേവിംഗ് ബാങ്ക് അക്കൗണ്ടിലേക്കാവും ക്രെഡിറ്റ് ആവുക. പലിശയിനത്തില്‍ ഇത് വലിയ നഷ്ടം വരുത്തും. ഇപ്പോള്‍ സ്ഥിര നിക്ഷേപത്തിന് ശരാശരി ആറ് ശതമാനം പലിശ ലഭിക്കുമെങ്കില്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ കിടക്കുന്ന പണത്തിന് മൂന്ന് ശതമാനത്തിലും താഴെയാണ് പലിശ നിരക്ക്.

സ്വയം പുതുക്കും

എന്നാൽ ഓട്ടോ റിന്യൂവല്‍ ഓപ്ഷനില്‍ കാലാവധി എത്തിയാലും വീണ്ടും സ്വയം നിക്ഷേപം പുതുക്കിക്കൊണ്ടിരിക്കും. ഇവിടെ നിക്ഷേപകന്‍ കൃത്യമായി മച്ച്യൂരിറ്റി തീയതി ഓര്‍ത്തിരിക്കേണ്ട കാര്യമില്ല. കാലാവധിയെത്തുമ്പോള്‍ അതേ പലിശ നിരക്കില്‍ നിക്ഷേപം സ്വയം പുതുക്കപ്പെടും. പക്ഷേ അലസരായ നിക്ഷേപകരാണ് പൊതുവെ ഈ സാധ്യത ഉപയോഗിക്കുന്നത്.

നിരക്ക് ചാഞ്ചാടുമ്പോള്‍

എന്നാല്‍ ഓട്ടോ റിന്യൂവല്‍ ഓപ്ഷന്‍ വിദഗ്ധര്‍ പ്രോത്സാഹിപ്പിക്കാറില്ല. കാരണം പലിശ നിരക്കിലെ ചാഞ്ചാട്ടമാണ്. നിക്ഷേപകന്‍ നേരിട്ട് ബാങ്കിലെത്തി ഇത് കൈകാര്യം ചെയ്യുന്ന പക്ഷം പലിശ നിരക്കിലെ വ്യതിയാനം മനസിലാക്കി കൃത്യമായ തീരുമാനത്തിലെത്താം. ഇതിലൂടെ കൂടുതല്‍ മികച്ച ആദായം നല്‍കുന്ന നിക്ഷേപങ്ങളിലേക്ക് പണം മാറ്റിയിടാനാകും. അതേ ബാങ്കിലേയോ മറ്റ് സ്ഥാപനങ്ങളുടെയോ ആകര്‍ഷകമായ നിരക്കിലേക്ക് നിക്ഷേപം മാറ്റുകയും അതിലൂടെ കൂടുതൽ നേട്ടമുണ്ടാക്കുകയുമാകാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA