ADVERTISEMENT

പൊതമേഖലാ ബാങ്കായ എസ് ബി ഐ ഡെബിറ്റ് കാര്‍ഡുകളിലൂടെ ഒരു ദിവസം പിന്‍വലിക്കാവുന്ന കുറഞ്ഞ തുക 20,000 രൂപയാക്കി. വ്യത്യസ്ത വിഭാഗങ്ങളനുസരിച്ച്് 20,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിവിധ കാര്‍ഡുകളിലൂടെ ഇങ്ങനെ പിന്‍വലിക്കാം.

8 സൗജന്യ എടിഎം ഇടപാടുകള്‍

പണം പിന്‍വലിക്കുന്നതിനുള്ള വിവിധ പരിധിയിലുള്ള ഏഴ് തരം കാര്‍ഡുകള്‍  എസ് ബി ഐ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഒരോ ഉപഭോക്താക്കളുടെയും വരുമാനവും മറ്റു ഘടകങ്ങളും പരിഗണിച്ചാണ് ഇത്തരം കാര്‍ഡുകള്‍ നല്‍കുന്നത്. കാര്‍ഡിന്റെ വേരിയന്റ് അനുസരിച്ച് പ്രതിദിനം 20,000 മുതല്‍ ഒരുലക്ഷം രൂപ വരെയാണ് എടിഎമ്മിനിന്ന് പിന്‍വലിക്കാനാകുക. എസ്ബിഐ സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് ഒരു മാസം 8 സൗജന്യ എടിഎം ഇടപാടുകള്‍ വരെ നടത്താം. ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും ഉപഭോക്താക്കളില്‍ നിന്ന് നിശ്ചിത നിരക്ക് ഈടാക്കും.

അടിസ്ഥാന കാര്‍ഡായ എസ് ബി ഐ ക്ലാസിക് ആന്‍ഡ് മാസ്‌ട്രോ കാര്‍ഡിന്റെ പണം പിന്‍വലിക്കാവുന്ന പരിധി 20,000 രൂപയാക്കിയിട്ടുണ്ട്. ഇത് 10,000 ആയിരുന്നു.

ഒടിപി നിര്‍ബന്ധം

മറ്റ് കാര്‍ഡുകള്‍ക്ക് ബാധകമായ തുക ഇവയാണ്. എസ്ബിഐ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ് - 40,000 രൂപ, എസ്ബിഐ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ് - 50,000 രൂപ, എസ്ബിഐ പ്ലാറ്റിനം ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ് - 1,00,000 രൂപ, എസ്ബിഐ മുംബൈ മെട്രോ കോംബോ കാര്‍ഡ് - 40,000 രൂപ, എസ്ബിഐ മൈ കാര്‍ഡ് ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ് - 40,000 രൂപ, എസ്ബിഐഎന്‍ടച്ച് ടാപ്പ് & ഗോ ഡെബിറ്റ് കാര്‍ഡ് - 40,000 രൂപ.

സുരക്ഷ മുന്‍നിര്‍ത്തി 10,000 രൂപയില്‍ കൂടുതലുളള എടിഎം ഇടപാടുകള്‍ക്ക് ഒടിപി നിര്‍ബന്ധമാക്കിയിട്ടുണ്ട്. എടിഎം കൗണ്ടറിലെത്തി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ബാങ്ക് അയച്ച ഒടിപി നല്‍കി പണം പിന്‍വലിക്കാം.

English Summary : New Withdrawl Limit of Sbi Debit Cards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com