പേഴ്സണൽ വായ്പ എടുക്കാം, കുറഞ്ഞ പലിശ നിരക്കിൽ

HIGHLIGHTS
  • വിവിധ ബാങ്കുകളുടെ പുതിയ നിരക്കുകള്‍ ഇവയാണ്
grow-1
SHARE

മറ്റ് വായ്പ മാർഗങ്ങളെല്ലാം അടയുമ്പോഴാണ് മിക്കവരും വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നത്. മറ്റ് സാമ്പത്തിക മാര്‍ഗങ്ങളെല്ലാം അടയുമ്പോൾ താരതമ്യേന എളുപ്പത്തിൽ ലഭിക്കുമെന്നതാണ് ഈ വായ്പയെ ജനപ്രിയമാക്കുന്നത്. വ്യക്തിയുടെ വായ്പ ചരിത്രത്തില്‍ മോശം പേര് നേടാന്‍ പ്രധാന കാരണം ഇവയുടെ ഉയര്‍ന്ന പലിശയാണ്. സാധാരണ വായ്പകളേക്കാള്‍ പലിശ നിരക്ക് വളരെ കൂടുതലാണ് ഇത്തരം വായ്പകൾക്ക്. എന്നാല്‍ ഇതെല്ലാം പഴയ കഥയാകുന്നു.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പേഴ്സണൽ വായ്പയുടെ പലിശ നിരക്കില്‍ ബാങ്കുകള്‍ കുറവ് വരുത്തുകയാണ്. മുമ്പ് ശരാശരി 12 ശതമാനം വരെ പലിശ ഉണ്ടായിരുന്നിടത്ത് നിലവില്‍ 8.9 ശതമാനത്തിന് വരെ വായ്പ ലഭിക്കും. ശമ്പള സ്ലിപ്പ് പോലുള്ള വളരെ ചുരുങ്ങിയ രേഖകള്‍ നല്‍കി ഇത് സ്വന്തമാക്കാം. കുറഞ്ഞ നടപടി ക്രമങ്ങൾ മതി എന്ന പ്രത്യേകതയുമുണ്ട്. കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന വ്യക്തിഗത വായ്പകള്‍ ഇവയാണ്.

വിവിധ ബാങ്കുകളുടെ നിരക്കുകൾ

പല പൊതുമേഖലാ ബാങ്കുകളും 9 ശതമാനത്തിൽ താഴെ പലിശയ്ക്ക് ഇപ്പോള്‍ വ്യക്തിഗത വായ്പകള്‍ നല്‍കുന്നുണ്ട്. യൂണിയന്‍ ബാങ്ക് 8.90 ശതമാനത്തിനാണ് വായ്പ നല്‍കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നിരക്ക് 8.95 ശതമാനമാണ്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും ഇതേ നിരക്കില്‍  അനുവദിക്കും. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 9.05 ശതമാനത്തിന് വായ്പ നല്‍കുമ്പോൾ എസ് ബി ഐ യുടെ നിരക്ക് 9.6 ശതമാനമാണ്. ബാങ്ക് ഓഫ് ബറോഡയുടെ നിരക്കാകട്ടെ 10.25 ഉം. സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സിയുടെ വായ്പ നിരക്ക് 10.75 ശതമാനമാണ്. കൊഡക് ബാങ്കും ഇതേ നിരക്കാണ് ഈടാക്കുന്നത്.

English Summary : Personal Loans are now Available with Less Interest Rate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA