ADVERTISEMENT

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇനിയും കുറയാന്‍ സാധ്യത. പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച് ഡി എഫ് സിയും ആക്‌സിസ് ബാങ്കും പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചയിച്ചതിനെ തുടർന്നാണിത്. ഈ ബാങ്കുകളുടെ പുതുക്കിയ നിരക്ക് പ്രാബല്യത്തിലായി. ഒരു വര്‍ഷത്തില്‍ താഴെയുളള നിക്ഷേപങ്ങളുടെ കാര്യത്തില്‍ എച്ച് ഡി എഫ് സി ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.ഒരു വര്‍ഷം, രണ്ട് വര്‍ഷം നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇതോടെ കൂടുതൽ ബാങ്കുകൾ നിരക്കുകുറയ്ക്കാനിടയുണ്ട്

എച്ച് ഡി എഫ് സി

ഏഴ് മുതല്‍ 29 ദിവസം വരെ 2.5 ശതമാനം, മൂന്ന് മാസം വരെ 3 ശതമാനം, ആറ് മാസം വരെ 3.5 ശതമാനം, ഒരു വര്‍ഷത്തില്‍ താഴെ വരെ 4.4 ശതമാനം എന്നിങ്ങനെയാണ് നിരക്ക്. ഒരു വര്‍ഷം, രണ്ട് വര്‍ഷം എന്നിവയ്ക്ക് 4.9 ശതമാനമാണ് പുതിയ പലിശ നിരക്ക്. അതായത് മുമ്പത്തെ അപേക്ഷിച്ച് .1 ശതമാനം (10 ബേസിസ് പോയിന്റ്) കുറവ്. രണ്ട് മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കില്‍ മാറ്റമില്ല. 5.15 ശതമാനം മുതല്‍ 5.5 ശതമാനം വരെയാണ് നിരക്ക്. ഓഗസ്റ്റ് 25 ന് പലിശ നിരക്കില്‍ ബാങ്ക് കുറവ് വരുത്തിയിരുന്നു.

ആക്‌സിസ് ബാങ്ക്

ഏഴ് മുതല്‍ 29 ദിവസം വരെ 2.5 ശതമാനം, മൂന്ന് മാസം വരെ 3 ശതമാനം, ആറ് മാസം വരെ 3.5 ശതമാനം എന്നിങ്ങനെയാണ് ചെറിയ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പുതുക്കിയ നിരക്ക്. ആറ് മുതല്‍ 11 മാസം 25 ദിവസം വരെ 4.4 ശതമാനമാണ് പലിശ വാഗ്ദാനം. 18 മാസത്തില്‍ താഴെ 5.10 ശതമാനവും രണ്ട് വര്‍ഷം വരെയുള്ളതിന് 5.25 ശതമാനവുമാണ് പുതിയ നിരക്ക്. രണ്ട് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ 5.40-5.50 നിരക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് രണ്ട് ബാങ്കുകളും എല്ലാ നിക്ഷേപങ്ങള്‍ക്കും അര ശതമാനം കൂടുതല്‍ പലിശ നല്‍കും.

English Summary: HDFC Bank and Axis Bank Slashed Fixed Deposit Rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com