ADVERTISEMENT

ലക്ഷ്മീ വിലാസ് ബാങ്കിലെ ഇടപാടുകള്‍ക്ക് ആര്‍ ബി ഐ മോറട്ടോറിയം പ്രഖ്യാപിച്ചത് അടുത്തിടെയാണ്. നിലവില്‍ ഒന്നിലധികം അക്കൗണ്ടുകളുണ്ടെങ്കില്‍ പോലും ഇവിടെ നിന്ന് പരമാവധി ഒരു നിക്ഷേപകന് പിന്‍വലിക്കാവുന്ന തുക 25,000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. ലക്ഷക്കണക്കിന് രൂപ ഈ ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള ഒരാള്‍ക്ക് പോലും ഡിസംബര്‍ 16 വരെ ഇത്രയും തുകയേ പിന്‍വലിക്കാനാവൂ.  ഈ സാഹചര്യത്തില്‍ ബാങ്കുകളില്‍ നിക്ഷേപം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഒരു ബാങ്കില്‍ പരമാവധി 5 ലക്ഷം

ബാങ്കുകള്‍ കുമിളകളാകുമ്പോള്‍ നിക്ഷേപകരും ശ്രദ്ധിക്കുന്നത് നല്ലതാണ്. ഒരു ബാങ്കില്‍ പരമാവധി നിക്ഷേപം അഞ്ച് ലക്ഷം രൂപയില്‍ ഒതുക്കുക. ഇങ്ങനെ ചെയ്താല്‍ എപ്പോള്‍ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലകപ്പെട്ടാലും റിസ്‌കുണ്ടാകില്ല. കാരണം അഞ്ച് ലക്ഷം വരെ സുരക്ഷിതമാണ്.

ഇന്‍ഷൂറന്‍സ് പരിരക്ഷ

പി എം സി ബാങ്കിന്റെ തകര്‍ച്ചയോടെ അതുവരെ ഒരു ലക്ഷം രൂപ മാത്രം ഉണ്ടായിരുന്ന ഇന്‍ഷൂറന്‍സ് പരിരക്ഷ അഞ്ച് ലക്ഷം രൂപയിലേക്ക് ഒറ്റയടിക്ക് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ആണ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നത്.അതുകൊണ്ട് ബാങ്കിലെ അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ റിസ്‌ക് രഹിതമായിരിക്കും.

എല്ലാ അക്കൗണ്ടുകള്‍ക്കും പരിരക്ഷയുണ്ടാകുമോ?

ഒരാള്‍ക്ക് വ്യത്യസ്ത ബാങ്കുകളിലുള്ള ഒരോ നിക്ഷേപവും വേര്‍തിരിച്ചാണ് പരിരക്ഷ. അതുകൊണ്ട് വിവിധ ബാങ്കുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഓരോന്നിനും പരമാവധി അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. ഒരാളുടെ പേരില്‍ വിവിധ ബാങ്കുകളിലുളള എല്ലാ അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്.

അഞ്ച് ലക്ഷത്തില്‍ കൂടുതല്‍

അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ രൂപ കൈയിലുണ്ടെങ്കില്‍ വ്യത്യസ്ത ബാങ്കുകളില്‍ നിക്ഷേപിക്കുക. ഉദാഹരണത്തിന് അത്യാവശ്യമില്ലാത്ത പണം 20 ലക്ഷം കൈയ്യിലുണ്ടെങ്കില്‍ പലിശ നിരക്കും മറ്റ് സൗകര്യങ്ങളും കണക്കിലെടുത്ത് കുറഞ്ഞത് നാലു ബാങ്കുകളിലായി നിക്ഷേപിക്കുക. അഞ്ച ലക്ഷം രൂപ വച്ചുള്ള നിക്ഷേപമാകുമ്പോള്‍ ബാങ്കിന് എന്തു പ്രശ്മുണ്ടായാലും നിങ്ങളുടെ പണം സേഫ് ആയിരിക്കും. കാരണം ഒരു അക്കൗണ്ടിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷയുണ്ട്. അതേസമയം 20 ലക്ഷവും ഒറ്റ ബാങ്കില്‍ നിക്ഷേപിച്ചാലും ഇന്‍ഷൂറന്‍സ് പരിരക്ഷയായി പരമാവധി അഞ്ച് ലക്ഷമേ ലഭിക്കൂ.

English Summary : How Much Money You Can Invest in Bank Account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com