ADVERTISEMENT

ക്രെഡിറ്റ് കാര്‍ഡ് കൊണ്ടു നടക്കാതെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലും പിഒഎസിലും ഇനി ഇ-ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ക്രെഡിറ്റ് കാര്‍ഡിന്റെ ഡിജിറ്റല്‍ പതിപ്പായ പിഎന്‍ബി ഇ-ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചത്. പിഎന്‍ബി ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

പിഎന്‍ബി ജീനീ മൊബൈല്‍ ആപ്പിലെ ഇ-ക്രെഡിറ്റ് സൗകര്യങ്ങളിലൂടെ പിഎന്‍ബി ഇ-ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അറിയാം. നിലവിലുള്ള പിഎന്‍ബി ഉപഭോക്താക്കള്‍ പിഎന്‍ബി ജീനീ അപ്‌ഡേറ്റ് ചെയ്താല്‍ മതി.

ഉപഭോക്താക്കള്‍ക്ക് കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യാനും എടിഎമ്മിലെ ഇടപാട് പരിധി ഉയര്‍ത്താനും ഇ-കൊമേഴ്‌സ്, പിഒഎസ്, കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റ് തുടങ്ങിയ ഇടപാടുകള്‍ക്കും ജീനീ ആപ്പ് സഹായിക്കും.

English Summary : PNB E Credit Card Introduced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com