ADVERTISEMENT

എയർടെൽ, പേടിഎം, ഇന്ത്യാ പോസ്റ്റ് തുടങ്ങിയ പേയ്മെന്റ് ബാങ്കുകൾ ഇന്നു വളരെ സജീവമാണ്. പുതുതലമുറ ഉപഭോക്താക്കളാണ് കൂടുതലും. റിസർവ് ബാങ്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്ന ഇവയിൽ സ്ഥിരനിക്ഷേപത്തിനു മികച്ച പലിശയുണ്ട്.

മൊബൈൽ ഫോൺ വഴി നിക്ഷേപവും പിൻവലിക്കലും പലിശ സ്വീകരിക്കലും എല്ലാം നടക്കുന്ന, പൂര്‍ണമായും ഡിജിറ്റൽ സംവിധാനത്തിലുള്ള ബാങ്കിങ് രീതിയാണിത്. ഡിജിറ്റലും അല്ലാതെയുമുള്ള എടിഎം കാർഡുകളും ലഭിക്കും. ഒട്ടേറെ പേയ്മെന്റ് ബാങ്കുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നു. എയർടെൽ, പേടിഎം, ഇന്ത്യാ പോസ്റ്റ് തുടങ്ങിയവ ഉദാഹരണമായി പറയാം. 

പേടിഎം ഇൻഡസ് ഇൻഡ് ബാങ്കുമായി (IndusInd Bank) ചേർന്നാണ് സ്ഥിരനിക്ഷേപത്തിനു ഉയർന്ന നിരക്കിൽ പലിശ ലഭിക്കുന്ന സംവിധാനം ഒരുക്കിയിരിക്കുന്നത്. പതിമൂന്നു മാസ കാലാവധിയിലേക്കുള്ള നിക്ഷേപത്തിനു പേടിഎം 7 ശതമാനം നിരക്കിൽ പലിശ നൽകുന്നു. കാലാവധിയെത്തുമ്പോൾ സ്വയം പുതുക്കുന്ന രീതിയിലാണ് നിക്ഷേപം. അതുപോലെ ഏതു സമയത്തും ഭാഗികമായോ മുഴുവനായോ നിക്ഷേപം പിൻവലിക്കാനും അവസരമുണ്ട്. 

നിക്ഷേപിച്ച ശേഷം 7 ദിവസത്തിനുള്ളിൽ പിൻവലിച്ചാൽ പലിശയൊന്നും കിട്ടില്ല. അതുപോലെ കാലാവധിക്കുള്ളിൽ പിൻവലിച്ചാൽ അതിനു പിഴയും ഈടാക്കില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതു സമയത്തും സ്ഥിരനിക്ഷേപം അവസാനിപ്പിച്ച് പണം വാങ്ങാെമന്നതും ആകർഷകമാണ്.

English Summary: Anytime Banking is Possible through Payment Banks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com