ADVERTISEMENT

മുമ്പൊക്കെ ഇ എം ഐ തുടര്‍ച്ചയായി മുടക്കിയ അക്കൗണ്ടുടമകള്‍ക്ക് പിന്നീട് വായ്പ നല്‍കാന്‍ ബാങ്കുകള്‍ മെനക്കെടാറില്ലായിരുന്നു. കാരണം വായ്പ മുടങ്ങി നോട്ടീസുകള്‍ തുടരെ അയച്ച് രക്ഷയില്ലാതെ കിട്ടുന്നത് വാങ്ങി ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ ലോണ്‍ 'ക്ലോസ്' ചെയ്യുമ്പോള്‍ ആ ഇടപാടുകാരന്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നുവെന്നതാണ്. ഇത്തരം ഉയര്‍ന്ന റിസ്‌കുകാര്‍ക്ക് വീണ്ടും വായ്പ നല്‍കി പണം നഷ്ടപെടുത്താന്‍ ബാങ്കുകള്‍ തയ്യാറല്ലായിരുന്നു. അതുകൊണ്ട് അത്തരക്കാരെ ബാങ്കുകള്‍ അടുപ്പിക്കാറുമില്ല.  

എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് പോലുളളവ വ്യാപകമായതോടെ വായ്പ തിരിച്ചടവ് മുടങ്ങുന്നത് നിത്യ സംഭവമായി. ഒരു കാര്‍ഡില്‍ വായ്പ മുടങ്ങിയാല്‍ അടുത്ത കാര്‍ഡിലേക്കോ മറ്റ് വായ്പ ഉറവിടങ്ങളിലേക്കോ ഇടപാടുകാര്‍ നീങ്ങുന്ന സ്ഥിതിയായി. പഠനം കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിക്കാതാവുകയോ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യേണ്ട സാഹചര്യം തുടര്‍ക്കഥയാവുകയോ ചെയ്തപ്പോള്‍ വിദ്യാഭ്യാസ വായ്പകളിലെ തിരിച്ചടവിലും ഈ പ്രശ്‌നമുണ്ടായി. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ ഇക്കാര്യത്തില്‍ വല്ലാതെ ബലം പിടിക്കുന്നതില്‍ അയവ് വരുത്തിയുണ്ട്.

'വില്‍ഫുള്‍ ഡിഫോള്‍ട്ടി'

ഒരു കാരണവും കൂടാതെ ബോധപൂര്‍വ്വം വായ്പ എടുത്ത് മുങ്ങുന്നവരാണ് വില്‍ഫുള്‍ ഡിഫോള്‍ട്ടി എന്ന ഗണത്തില്‍ വരുന്നത്. മുകളില്‍ പറഞ്ഞ കേസുകളില്‍ നല്ലൊരു ശതമാനത്തിലും ഇ എം ഐ മുടക്കിയത് ബോധപൂര്‍വമല്ല. അവർ വായ്പ മുടങ്ങിയതിന്റെ തക്കതായ കാരണം ബാങ്കില്‍ ബോധിപ്പിച്ചാല്‍ മതിയാകും. ഇങ്ങനെ വായ്പ എടുത്ത ആളിന്റേതല്ലാത്ത കാരണത്താല്‍ ഇ എം ഐ മുടങ്ങിയാല്‍ അത്തരക്കാര്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞാലും അഞ്ചോ ആറോ വര്‍ഷങ്ങള്‍ കൊണ്ട് തിരിച്ച് പിടിയ്ക്കാം.

വൈക്ലബ്യം മാറും

തൊഴില്‍ വിപണി മോശമായതിനാല്‍ ജോലി നഷ്ടപ്പെട്ടാല്‍ ഉത്തരവാദി വായ്പ എടുത്ത വിദ്യാര്‍ഥിയല്ലല്ലോ. അതുപോലെ ജി എസ് ടി, നോട്ട് നിരോധനം പോലുള്ള അപ്രതീക്ഷിത നടപടിയില്‍ പൂട്ടിപോയ എം എസ് എം ഇ ഉടമ 'വില്‍ഫുള്‍ ഡിഫോള്‍ട്ടി'യുമല്ല. പെട്ടെന്നുള്ള സാമ്പത്തിക മാറ്റവും പ്രതിസന്ധിയും തുടര്‍ച്ചയായതോടെ ബാങ്കുകളും അയഞ്ഞു. പിന്നീട്  ഇവരുടെ സാമ്പത്തിക ദുരവസ്ഥ മാറിയിട്ടുണ്ടാകും. വിദ്യാര്‍ഥി വിദേശത്തോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും തൊഴിലിലോ ഏര്‍പ്പെട്ട് ബാങ്ക് അക്കൗണ്ടില്‍ സ്ഥിരവരുമാനം വരുന്ന ആളായി മാറിയിട്ടുണ്ടാകും. സ്വയം തൊഴില്‍ സ്ഥാപന ഉടമ മറ്റെന്തെങ്കിലും സംവിധാനത്തിലൂടെ പിടിച്ചു കയറി വരുന്നുണ്ടാകും. അഞ്ചോ ആറോ വര്‍ഷത്തിന് ശേഷം ഇവര്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് മുമ്പുള്ള വൈക്ലബ്യം ഉണ്ടാകില്ല.

അക്കൗണ്ടിന്റെ പിന്നീടുള്ള പ്രകടനങ്ങളും അയാളുടെ സാമ്പത്തിക ഇടപാടുകളും പരിഗണിച്ച് ഇത്തരം കേസുകളില്‍ ബാങ്കുകള്‍ വീണ്ടും വായ്പ നല്‍കും. ഒാര്‍ക്കുക ചെറു വായ്പകളില്‍ തൊണ്ണൂറ് ശതമാനവും അടവ് മുടങ്ങുന്നത് വായ്പ എടുത്തയാള്‍ ബോധപൂര്‍വം തിരിച്ചടയ്ക്കാത്തതിലല്ല. ഗതികേടുകൊണ്ടാണ്.

English Summary : Bank will Give Loan for Wilfaulters also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com