ഉന്നത മൂല്യമുള്ള ഇടപാടുകള്‍ക്ക് ഇനി എല്‍ ഇ ഐ ഇല്ലാതെ പറ്റില്ല

HIGHLIGHTS
  • 50 കോടി രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്ക് ഈ നമ്പർ ആവശ്യം വരും
money-in-hand-1
SHARE

50 കോടി രൂപയില്‍ കൂടുതലുള്ള പണമിടപാടുകള്‍ക്ക് എല്‍ ഇ ഐ നമ്പര്‍ നിര്‍ബന്ധമാക്കി ആര്‍ ബി ഐ. വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ക്കിടയില്‍ കൈമാറുന്ന 20 അക്ക സുരക്ഷാ നമ്പറാണ് ലീഗല്‍ എന്റിറ്റി ഐഡന്റിഫയര്‍. ആഗോള തലത്തില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ക്ക് നല്‍കുന്ന നമ്പറാണ് ഇത്. ഇനി മുതല്‍ ആര്‍ടിജി എസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്), എന്‍ ഇ എഫ് ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) വഴി 50 കോടി രൂപയ്ക്ക് മുകളില്‍ പണം നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന അക്കൗണ്ടുടമകള്‍ക്ക് ഈ നമ്പര്‍ ഉണ്ടാകണം. തന്നെയുമല്ല ഇത്തരം വലിയ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ബാങ്കുകള്‍ സൂക്ഷിക്കുകയും വേണം. ഏപ്രില്‍ ഒന്നു മുതലാണ് ഇതിന് പ്രാബല്യമുണ്ടാകുക.

2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയ്ക്ക് ശേഷമാണ് വലിയ പണക്കൈമാറ്റത്തിന് ഈ 20 അക്ക നമ്പര്‍ അന്തര്‍ദേശീയ തലത്തില്‍ നിര്‍ബന്ധമാക്കിയത്. 50 കോടി രൂപയ്ക്ക് മുകളില്‍ പണിമിടപാട് നടത്തുന്നവര്‍ ലീഗല്‍ എന്റിറ്റി ഐഡന്റിഫയര്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്ന് എല്‍ ഇ ഐ നമ്പര്‍ സ്വീകരിച്ചിരിക്കണം. വലിയ സാമ്പത്തിക ഇടപാടുകള്‍ ട്രാക്ക് ചെയ്യാന്‍ ഇതിലൂടെ ബാങ്കുകള്‍ക്കും കേന്ദ്ര ബാങ്കിനും കഴിയും. ഇന്ത്യയില്‍ ആര്‍ ബി ഐ അംഗീകാരമുളള ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ലീഗല്‍ എന്റിറ്റി ഐഡന്റിഫയര്‍ ഇന്ത്യ ലിമിറ്റഡാണ് ഈ 20 അക്ക സുരക്ഷാ നമ്പര്‍ നല്‍കുന്നത്. ഗ്ലോബല്‍ ലീഗല്‍ എന്റിറ്റി ഐഡന്റിഫയര്‍ ഫൗണ്ടേഷനാണ് അതാത് രാജ്യങ്ങളിലെ അംഗീകൃത എല്‍ ഇ ഐ ഏജന്‍സികള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്നത്.

English Summary : LEI Number is Necessary for High Value Transaction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA