ADVERTISEMENT

ഓണ്‍ലൈന്‍,ഡിജിറ്റല്‍ ബാങ്കിങ് തട്ടിപ്പുകള്‍ മുമ്പില്ലാത്ത വിധം പെരുകിയിരിക്കുകയാണല്ലോ. ദിവസം തോറും ആര്‍ബി ഐ യും മറ്റ് ധനകാര്യസ്ഥാപനങ്ങളും  ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും തട്ടിപ്പുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇങ്ങനെ പണം തട്ടാനായി എത്തുന്ന വ്യാജസന്ദേശങ്ങളെ വിലയിരുത്തി ഐ സി ഐ സി ഐ ബാങ്ക് തുടര്‍ച്ചയായി തട്ടിപ്പിനുപയോഗിക്കുന്ന മൂന്ന് ലിങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നു. ഇവയില്‍ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ബാങ്ക് അക്കൗണ്ടുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സര്‍വസാധാരണമായി വരുന്ന വ്യാജ സന്ദേശങ്ങള്‍ ഇവയാണ്.

1. BP-BeanYTM: നിങ്ങളുടെ കെ വൈ സി വിജയകരമായി അപഡേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നിങ്ങള്‍ 1,300 രൂപയുടെ കാഷ് ബാക്കിന് അര്‍ഹനാണ്. കാഷ് ബാക്ക് ക്ലെയിമിന് സന്ദര്‍ശിക്കുക,http://311atgr

 വിശദീകരണം: കെ വൈ സി ഒരു തരത്തിലുമുള്ള റിവാര്‍ഡും നേടിത്തരുന്നില്ല. ഇത് തെറ്റാണ്. സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന ലിങ്ക് പോലും യഥാര്‍ഥത്തിലുള്ളതല്ല.

2. 8726112@vz.com: നിങ്ങളുടെ ഐ ടി റീഫണ്ട് ആയിട്ടുണ്ട്. ഇത് ക്ലെയിം ചെയ്യുന്നതിനുള്ള അവസാന ദിനം ഇന്നാണ്. സന്ദര്‍ശിക്കുക http://itr.trn./toref

വിശദീകരണം: അയച്ച ഐ ഡി തന്നെ ശ്രദ്ധിക്കുക. തട്ടിപ്പാണെന്ന് വ്യക്തം.

3. Y-Cash: അഭിനന്ദനങ്ങള്‍, നിങ്ങളുടെ അക്കൗണ്ടിലേക്ക് 3,30,000 രൂപ ക്രെഡിറ്റ് ആയിട്ടുണ്ട്. http://i2urewards.cc/33 ഈ ലിങ്കിലേക്ക് ദയവായി നിങ്ങളുടെ വിശദ വിവരങ്ങള്‍ അയക്കുക.

വിശദീകരണം: ഒരു സ്ഥാപനവും ഇത്ര വലിയ തുക സൗജന്യമായി ആരുടെ അക്കൗണ്ടിലേക്കും ഇടില്ല. ലിങ്ക് ശ്രദ്ധിച്ചാല്‍ തന്നെ വ്യാജമാണെന്ന് മനസിലാക്കാം.

തുടര്‍ച്ചയായി വരുന്ന ഈ സന്ദേശങ്ങള്‍ക്കെതിരെ ബാങ്ക് ഇടപാടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഒപ്പം സംശയകരമായ ലിങ്കുകളിലേക്ക് യാതൊരു വിധത്തിലുള്ള വിവരങ്ങളും അപ് ലോഡ് ചെയ്യരുതെന്നും ബാങ്ക് ഓര്‍മ്മപ്പെടുത്തുന്നു.

English Summary : Never Respond to Fake messages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com