ADVERTISEMENT

ബാങ്ക് അക്കൗണ്ടില്‍ നോമിനിയുടെ പേരു ചേര്‍ത്താല്‍ അത് പാസ് ബുക്കിലോ സ്‌റ്റേറ്റ്‌മെന്റിലോ രേഖപ്പെടുത്തണമെന്നു നിര്‍ബന്ധമുണ്ടോ?  അക്കൗണ്ട് ഉടമയ്ക്കു താല്‍പര്യമുണ്ടെങ്കില്‍ മാത്രമേ ഇതു ചെയ്യേണ്ടതുള്ളു. പാസ്ബുക്കിലും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിലും ടേം ഡെപോസിറ്റ് രശീതിലുമെല്ലാം നോമിനിയുടെ പേരു രേഖപ്പെടുത്തുന്ന കാര്യത്തില്‍ ഇതു ബാധകമാണ്. 

അക്നോളജ്‌മെന്റ് നിര്‍ബന്ധം

അക്കൗണ്ട് ഉടമ നോമിനേഷന്‍ നടത്തുകയാണെങ്കില്‍ അത് സ്വീകരിച്ച വിവരം ബാങ്ക് നിക്ഷേപകനെ അറിയിക്കണം. നോമിനേഷന്‍ റദ്ദാക്കുകയോ പുതുക്കുകയോ ചെയ്താലും ഇതു ബാധകമാണ്. ഏതു വിഭാഗത്തില്‍ പെട്ട അക്കൗണ്ടാണെങ്കിലും ഇതു ബാധകമാണെന്ന് ബാങ്കിങ് കോഡ്‌സ് ആന്റ് സ്റ്റാന്‍ഡേര്‍ഡ് ബോര്‍ഡ് ഓഫ് ഇന്ത്യ വ്യക്തമാക്കി. 

നോമിനിയെ നിശ്ചയിക്കുന്നതാണ് നല്ലത്

ഏതു വിഭാഗത്തിലുള്ള ബാങ്ക് അക്കൗണ്ടാണെങ്കിലും നോമിനിയെ നിശ്ചയിക്കണമെന്നു നിര്‍ബന്ധമില്ല. നോമിനി വേണോ വേണ്ടയോ എന്നത് അക്കൗണ്ട് ഉടമയ്ക്കു തീരുമാനിക്കാം. പക്ഷേ, അക്കൗണ്ട് ഉടമയുടെ മരണം സംഭവിക്കുകയാണെങ്കില്‍ അവകാശികള്‍ക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ അക്കൗണ്ടിലെ പണം ലഭിക്കാന്‍ നോമിനേഷന്‍ സഹായിക്കും. നോമിനിയെ നിശ്ചയിച്ചിട്ടില്ലെങ്കിലും അവകാശികള്‍ക്കു പണം നേടിയെടുക്കാനാവും. പക്ഷേ, അതിനുളള നടപടിക്രമങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതായിരിക്കും എന്നു മാത്രം.

English Summary : Importance of a Nominee 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com