ADVERTISEMENT

ഇ എം വി (യൂറോ പേ,മാസ്റ്റര്‍ കാര്‍ഡ്, വിസ) അല്ലാത്ത എടിഎം മെഷിനിലൂടെ കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നത് പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് വിലക്കി. ഫെബ്രുവരി ഒന്നു മുതലാണ് ഇതിന് പ്രാബല്യം ഉണ്ടാവുക. സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ ഫെബ്രുവരി ഒന്നിന് ശേഷം ഇത്തരം മെഷീനുകളിലൂടെ നടത്താനാവില്ല.

എടിഎം വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിര്‍ദേശം. പണമിടപാട് പൂര്‍ത്തിയാകുന്നതു വരെ കാര്‍ഡ് മെഷിനുള്ളില്‍ നിലനിര്‍ത്തുകയും കാര്‍ഡ് ചിപ്പില്‍ നിന്ന് ഡാറ്റ വായിച്ചെടുക്കുകയും ചെയ്യുന്ന മെഷീനുകളാണ് ഇഎം വി എടിഎം.  എല്ലാ എടിഎം മെഷിനുകളിലും ഈ സംവിധാനമില്ല. ഈ സംവിധാനം ഇല്ലാത്തവ മെഷിനുകളില്‍ കാര്‍ഡ് നിലനിര്‍ത്തുകയില്ല. സുരക്ഷയുടെ ഭാഗമായി കഴിഞ്ഞ ഡിസംബര്‍ ഒന്നു മുതല്‍ പണം പിന്‍വലിക്കുന്നതിന് ഒടിപി സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ പി എന്‍ ബി വണ്‍ ആപ്പ് ഉപയോഗിച്ച് എടിഎം കാര്‍ഡ് സ്വിച്ച് ഓഫ്/ ഓണ്‍ ചെയ്യാനുള്ള സംവിധാനവും കൊണ്ടുവന്നിരുന്നു. എടിഎം തട്ടിപ്പുകള്‍, കാര്‍ഡ് ക്ലോണിംഗ് എന്നിവയില്‍ നിന്ന് ഇടപാടുകാര്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് ബാങ്ക് വ്യക്തമാക്കുന്നു.

English Summary : Changes in Punjab National Bank Atm Card from Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com