ബാങ്ക് തകര്‍ന്നാല്‍ ഇന്‍ഷൂറന്‍സ് തുകയായ അഞ്ച് ലക്ഷത്തിനുള്ള കാത്തിരിപ്പ് വേണ്ട

HIGHLIGHTS
  • 20 ലക്ഷവും ഒറ്റ ബാങ്കില്‍ നിക്ഷേപിച്ചാലും ഇന്‍ഷൂറന്‍സ് പരിരക്ഷയായി പരമാവധി അഞ്ച് ലക്ഷമേ ലഭിക്കൂ
KERALA BANK
Business concept for online banking,financial transaction.vector.
SHARE

2020ലെ ബജറ്റിലാണ് ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷൂറന്‍സ് തുക ഒരു ലക്ഷത്തില്‍ നിന്ന്് അഞ്ച് ലക്ഷം രൂപ വരെയായി ഉയര്‍ത്തിയത്. അതായത് ബാങ്ക്് പരാജയപ്പെടുകയോ പൂട്ടിപോവുകയോ ചെയ്താല്‍ നിക്ഷേപകന്റെ അഞ്ച് ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും എന്നര്‍ഥം. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര (പി എം സി) ബാങ്ക്, യെസ് ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് തുടങ്ങി ധനകാര്യ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായപ്പോള്‍ അക്കൗണ്ടുടമകള്‍ നിക്ഷേപം പിന്‍വലിക്കാനാവാതെ മാസങ്ങള്‍ തള്ളി നീക്കേണ്ടി വന്നിരുന്നു. 

കാത്തിരിപ്പ്

തുക ഉയര്‍ത്തിയെങ്കിലും ഇത് അക്കൗണ്ടുടമകള്‍ക്ക് ലഭിക്കാന്‍ ഏറെ കാത്തിരിപ്പ് വേണമായിരുന്നു. മാസങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും. നടപടി പൂര്‍ത്തിയാക്കുന്നതു വരെ നിക്ഷേപകര്‍ കാത്തിരിക്കണമായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരികയാണിപ്പോൾ. ഇതിന്റെ ഭാഗമായി സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പരമാവധി ഇന്‍ഷൂറന്‍സ് തുകയായ അഞ്ച ലക്ഷം രൂപ വരെ ബാങ്ക് പ്രതിസന്ധിയിലായാലും ഉടന്‍ നിക്ഷേപകന് ലഭിക്കാനുള്ള സാധ്യത തെളിയും. ഇതിനായി ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ആക്ട്-1961 ല്‍ ഈ ബജറ്റ് സെഷനില്‍ തന്നെ ഭേദഗതി കൊണ്ടുവരുമെന്ന് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.

ഒരു ബാങ്കില്‍ പരമാവധി 5 ലക്ഷം

ബാങ്കുകള്‍ കുമിളകളാകുന്ന ഉദാഹരണങ്ങള്‍ അധികരിക്കുമ്പോള്‍ നിക്ഷേപകരും ശ്രദ്ധിക്കുന്നത് നല്ലതാണ്. ഒരു ബാങ്കില്‍ പരമാവധി നിക്ഷേപം അഞ്ച് ലക്ഷം രൂപയില്‍ ഒതുക്കുക. ഇങ്ങനെ ചെയ്താല്‍ എപ്പോള്‍ സ്ഥാപനങ്ങള്‍ പ്രിതസന്ധിയിലകപെട്ടാലും റിസ്‌കുണ്ടാകില്ല. കാരണം അഞ്ച ലക്ഷം വരെ സേഫ് ആണ്.

എല്ലാ അക്കൗണ്ടുകള്‍ക്കും പരിരക്ഷയുണ്ടാകുമോ?

∙ഒരാള്‍ക്ക് വ്യത്യസ്ത ബാങ്കുകളിലുള്ള ഒരോ നിക്ഷേപവും വേര്‍തിരിച്ചാണ് പരിരക്ഷ.

∙അതുകൊണ്ട് വിവിധ ബാങ്കുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഓരോന്നിനും പരമാവധി അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.

∙ഒരാളുടെ പേരില്‍ വിവിധ ബാങ്കുകളിലുളള എല്ലാ അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്.

അഞ്ച് ലക്ഷത്തില്‍ കൂടുതല്‍

∙അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ പണം കൈയ്യിലുണ്ടെങ്കില്‍ അതുകൊണ്ട് വ്യത്യസ്ത ബാങ്കുകളില്‍ നിക്ഷേപിക്കുക.

∙ഉദാഹരണത്തിന് അത്യാവശ്യമില്ലാത്ത പണം 20 ലക്ഷം കൈയ്യിലുണ്ടെങ്കില്‍ പലിശ നിരക്കും മറ്റ് സൗകര്യങ്ങളും കണക്കിലെടുത്ത് കുറഞ്ഞത് നാലു ബാങ്കുകളിലായി നിക്ഷേപിക്കുക.

∙അഞ്ച് ലക്ഷം രൂപ വച്ചുള്ള നിക്ഷേപമാകുമ്പോള്‍ ബാങ്കിന് എന്തു പ്രശ്മുണ്ടായാലും നിങ്ങളുടെ പണം സേഫ് ആയിരിക്കും. കാരണം ഒരു അക്കൗണ്ടിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷയുണ്ട്.

∙അതേസമയം 20 ലക്ഷവും ഒറ്റ ബാങ്കില്‍ നിക്ഷേപിച്ചാലും ഇന്‍ഷൂറന്‍സ് പരിരക്ഷയായി പരമാവധി അഞ്ച് ലക്ഷമേ ലഭിക്കൂ

English Summary: No Need to Wait for 5 Lakh Insurance Amount for Bank Deposit 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA