ADVERTISEMENT

കോവിഡ് സാഹചര്യത്തില്‍ ഡിജിറ്റല്‍ പണമിടപാടുകളിലുണ്ടായ കുതിച്ച് ചാട്ടം ഈ രംഗത്ത് തട്ടിപ്പുകള്‍ പെരുകുന്നതിന് കാരണമായിട്ടുണ്ട്. ആര്‍ ബി ഐ യും മറ്റ് പ്രമുഖ ബാങ്കുകളും ഇതിനെതിരെ പല നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായി ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ആഴ്ചയില്‍ ഏഴ് ദിവസവും പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് ഹൈല്‍പ് ലൈന്‍ സര്‍വീസിന് തുടക്കം കുറിക്കണമെന്ന് പ്രധാന പേയ്‌മെന്റ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആര്‍ ബി ഐ നിര്‍ദേശം നല്‍കി.

പരാതി പരിഹാര നടപടികള്‍

വ്യത്യസ്ത സ്വാഭാവത്തിലുള്ള ഡിജിറ്റല്‍ പണമിടപാട് ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് ഉപയോക്താക്കള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ ദുരീകരിക്കുന്നതും പരാതി പരിഹാര നടപടികള്‍ ഉള്‍ക്കൊള്ളുന്നതുമായ സംവിധാനം 2021 സെപ്റ്റംബര്‍ മുതല്‍ പ്രാവര്‍ത്തികമാക്കണമെന്നാണ് ആര്‍ ബി ഐ നിര്‍ദേശം. തുടക്കത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ആണെങ്കിലും പിന്നീട് ഉപയോക്താക്കള്‍ക്ക് പരാതികള്‍ ഉന്നയിക്കുന്നതിനും പരിഹാരം നേടുന്നതിനും ഇത് ഉപകരിക്കും.

English Summary: 24 Hour Helpline for Digital Transaction Doubts

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com