വ്യക്തിഗത വായ്പ വേണോ, മിസ്ഡ് കോള്‍ അടിക്കാം

HIGHLIGHTS
  • വായ്പ ലഭിക്കാന്‍ കുറഞ്ഞ സമയവും ഡോക്യുമെന്റേഷനും മതി
Money
SHARE

പേഴ്‌സണല്‍ വായ്പകള്‍ക്ക് ഇനി ബാങ്കില്‍ കയറിയിറങ്ങേണ്ടതില്ല. ഒന്നു മിസ്ഡ് കോള്‍ ചെയ്താല്‍ മതി. അല്ലെങ്കില്‍ എസ് എം എസ് സന്ദേശം നല്‍കിയും പേഴ്‌സണല്‍ വായ്പകള്‍ സ്വന്തമാക്കാം. പൊതുമേഖല ബാങ്കായ എസ് ബി ഐ ആണ് ഇടപാടുകാര്‍ക്കായി മിസ്ഡ് കോളില്‍ വായ്പ നല്‍കുന്നത്. എസ് ബി ഐ എക്‌സ്പ്രസ് ക്രെഡിറ്റ് പേഴ്‌സണല്‍ ലോണ്‍ എന്നറിയപ്പെടുന്ന വായ്പ ലഭിക്കാന്‍ ചുരുങ്ങിയ സമയവും കുറഞ്ഞ ഡോക്യുമെന്റേഷനും മതി. വിവാഹം, യാത്രകള്‍ അപ്രതീക്ഷിതമായിട്ടുണ്ടാകുന്ന മറ്റ് അത്യാവശ്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം വ്യക്തിഗത വായ്പ സ്വന്തമാക്കാം. ആകെ ചെയ്യേണ്ടത് ഇത്ര മാത്രം. എസ് എം എസ് സന്ദേശമയക്കുക അല്ലെങ്കില്‍ മിസ്ഡ് കോള്‍ നല്‍കുക. SMS<PERSONAL> എന്ന് 7208933145 ഈ നമ്പറിലേക്കാണ് എസ് എം എസ് ചെയ്യേണ്ടത്. ഇതോടെ നിങ്ങളുടെ വായ്പ പ്രോസസ് ചെയ്യാനാരംഭിക്കും. അല്ലെങ്കില്‍ 7208933142 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കിയാലും മതിയെന്ന് ബാങ്കിന്റെ ട്വീറ്റില്‍ പറയുന്നു.

English Summary: Personal Loan through Missed call

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA