അക്കൗണ്ട് ഉടമയെ അറിയിക്കാതെ ബാങ്കിന് ലോക്കര്‍ തുറക്കാനാവുമോ?

HIGHLIGHTS
  • അക്കൗണ്ടുടമയെ അറിയിക്കാതെ ലോക്കര്‍ ബാങ്കുകള്‍ക്ക് ലോക്കർ തുറക്കാനാവില്ലെന്ന് സുപ്രീം കോടതി
gold-c
SHARE

മുല്യവത്തായ സാധനങ്ങള്‍ സൂരക്ഷിതമായി സൂക്ഷിക്കാനൊരിടം. ഇതാണ് ബാങ്ക് ലോക്കറുകള്‍. നമ്മുടെ ആഭരണങ്ങളും വിലപിടിപ്പുള്ളതായി നാം കരുതുന്ന വസ്തുക്കളും ഇവിടെ സൂക്ഷിക്കാം. എന്നാല്‍ സുരക്ഷിതമെന്ന് നാം കരുതി നിര്‍ദേശിക്കുന്ന വാടകയും നല്‍കി സ്വന്തമാക്കുന്ന ലോക്കര്‍ നമ്മള്‍ അറിയാതെ ബാങ്കിന് തുറക്കാനാവുമോ?

അറിയിക്കണം

സാങ്കേതികമായി എന്തു തന്നെ കാരണങ്ങളുണ്ടെങ്കിലും അക്കൗണ്ടുടമയെ അറിയിക്കാതെ ലോക്കര്‍ ബാങ്കുകള്‍ക്ക് തുറക്കാനാവില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്. അക്കൗണ്ടുടമകളെ നോട്ടീസിലൂടെ എഴുതി അറിയിച്ചിട്ടല്ലാതെ അവരുടെ ലോക്കറുകള്‍ തുറക്കുന്നതില്‍ നിന്ന് ബാങ്കുകളെ വിലക്കിയ കോടതി ലോക്കറിലെ ഉള്ളടക്കത്തില്‍ ഉണ്ടാകുന്ന നഷ്ടം ബാങ്കുകള്‍ക്ക് നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കി.

നഷ്ടപ്പെട്ടത് അഞ്ച് ആഭരണങ്ങള്‍

നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ ലോക്കര്‍ തുറക്കുന്നത് ബാങ്കുകളുടെ ഭാഗത്തു നിന്നുമുള്ള വീഴ്ചയാണെന്നും കോടതി മുന്നറിയിപ്പ് നല്‍കി. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ കൊല്‍ക്കത്ത ശാഖയുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാക്കികൊണ്ടാണ് കോടതി ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്. വാടക കുടിശിക എന്ന കാരണം പറഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥര്‍ തന്റെ ലോക്കര്‍ തുറന്നതിനെ തുടര്‍ന്ന് താന്‍ സൂക്ഷിച്ചിരുന്ന ഏഴ് ആഭരണങ്ങളില്‍ അഞ്ചെണ്ണം നഷ്ടപ്പെട്ടുവെന്ന്് കാണിച്ചാണ് അമിതാഭാ ദാസ് ഗുപ്ത കോടതിയെ സമീപിച്ചത്. ബാങ്കുകള്‍ക്ക് ഏകപക്ഷീയമായതും ന്യായ രഹിതവുമായ നിബന്ധനകള്‍ ഉപഭോക്താക്കളുടെ മേലില്‍ ്അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

മാര്‍ഗ നിര്‍ദേശം വേണം

ഇടപാടുകാരന്റെ അനുമതിയില്ലാതെ ലോക്കര്‍ തുറന്നതിന് ബാങ്കിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു. കൂടാതെ ലോക്കര്‍ പ്രവര്‍ത്തനം സംബന്ധിച്ച് വ്യത്യസ്ത ബാങ്കുകളില്‍ നിലനില്‍ക്കുന്ന വിവിധ ചട്ടങ്ങള്‍ക്ക് പകരം എല്ലാവര്‍ക്കും ബാധകമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ആറ് മാസത്തിനകം പുറത്തിറക്കണമെന്ന് ആര്‍ ബി ഐ യോട് ആവശ്യപ്പെടുകയും ചെയ്തു.

ഒരിക്കല്‍ ലോക്കറിന്റെ താക്കോല്‍ വാങ്ങിയാല്‍ വാടക കൃത്യമായി നല്‍കുന്നുണ്ടെങ്കിലും ആറ് മാസത്തിലൊരിക്കല്‍ ഇത് ഓപ്പറേറ്റ് ചെയ്തിരിക്കണമെന്നായിരുന്നു വ്യവസ്ഥ. ആറുമസത്തിലൊരിക്കലെങ്കിലും ലോക്കര്‍ ഇടപാടുകാരന്‍ ഓപ്പറേറ്റ് ചെയ്തിരിക്കണം. ഈ വിവരം ഇടപാടുകാരനോട് തുടക്കത്തില്‍ പറയുകയും വേണം. ഒരു വര്‍ഷം കഴിഞ്ഞാല്‍ ബാങ്കുകള്‍ക്ക് നിയമ വിദഗ്ധരുടെ സാനിധ്യത്തില്‍ ഇത് തുറക്കാമെന്നും ചട്ടമുണ്ടായിരുന്നു. ഇതാണ് സുപ്രീം കോടതി വിധിയോടെ അപ്രസക്തമാകുന്നത്.

English Summary: Latest Changes Regarding Bank Locker

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA