ADVERTISEMENT

ഭവന വായ്പകള്‍ ദീര്‍ഘകാലത്തേയ്ക്കുള്ളവയാണ്. പലപ്പോഴും 20 ഉം 30 ഉം വര്‍ഷത്തെ കാലവധിയിലാണ് ഇത്തരം വായ്പകള്‍ എടുക്കുക. മുടക്കം വരുത്താതെ ഈ കാലയളവ് മുഴുവന്‍ ഇ എം ഐ അടച്ച് വായ്പയില്‍ തുടരേണ്ടി വരും. തവണയടവിലെ മുടക്കം ക്രെഡിറ്റ് സ്‌കോറിലടക്കം പ്രതിഫലിക്കുമെന്നുള്ളതിനാല്‍ ദീര്‍ഘകാലയളവ് വായ്പകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

നേരത്തേ അടയ്ക്കാം

എന്നാല്‍ അപ്രതീക്ഷിതമയി കൈയ്യില്‍ പണമെത്തിയാല്‍ വായ്പകാലയളവ് മുഴുവന്‍ കാത്തിരിക്കണമെന്നില്ല. വായ്പ ഇടയ്ക്ക് വച്ച് അവസാനിപ്പിക്കാവുന്നതാണ്. ആ സമയത്തെ ഔട്ട്സ്റ്റാന്‍ഡിങ് തുക എത്രയാണോ അതു നല്‍കി വായ്പ അടച്ച് തീര്‍ക്കാം. ചെറിയ ഒരു ചാര്‍ജ് ഇതിന് ബാങ്ക് ഈടാക്കാറുണ്ട്.

ഇങ്ങനെ ഒറ്റയടിയ്ക്കല്ലാതെയും വായ്പകള്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അടച്ചു തീര്‍ക്കാം. തൊഴിലില്‍ പ്രമോഷന്‍ ലഭിക്കുമ്പോള്‍ വരുമാനം വര്‍ധിക്കാറുണ്ട്. കാലാവധി എത്തുന്ന എല്‍ ഐ സി പോളിസിയില്‍ നിന്നുള്ള വരുമാനം, ചിട്ടി പിടിച്ച തുക ഇങ്ങനെ പലപ്പോഴായി കൈയ്യില്‍ വന്നു പെടുന്ന പണവും വായ്പയുടെ മുതലിലേക്ക് അടയ്ക്കാം. ഇത് ഇ എം ഐ യ്ക്ക് പുറമേയാണ് അടയ്‌ക്കേണ്ടത്. ഇതെല്ലാം വായ്പയുടെ ബാധ്യതയില്‍ നിന്ന് വേഗത്തില്‍ പുറത്ത് ചാടാന്‍ സഹായിക്കും.

കാലാവധി കുറയും

ചുരുങ്ങിയ തുകയാണെങ്കില്‍ പോലും വായ്പയുടെ നീണ്ട വര്‍ഷങ്ങള്‍ കുറയുന്നതിന് ഇത് സഹായിക്കും. കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാത്ത വിധത്തില്‍ ഇത് കൈകാര്യം ചെയ്താല്‍ മതിയാകും. ഇങ്ങനെ പലപ്പോഴായി അടയ്ക്കുന്ന തുക വായ്പയില്‍ ലക്ഷങ്ങളുടെ ആദായം നിങ്ങള്‍ക്ക് നേടിത്തരും. വായ്പയുടെ തുടക്ക വര്‍ഷങ്ങളിലാണ് ഇങ്ങനെ മുതലിലേക്ക് കൂടുതല്‍ തുക അധികമായി അടയ്ക്കുന്നതെങ്കില്‍ നേട്ടം കൂടുതലായിരിക്കും. കാരണം തുടക്കത്തില്‍ വായ്പ തിരിച്ചടവിന്റെ സിംഹഭാഗവും പലിശ ഇനത്തിലാണ് വസൂലാക്കുക. മുതൽ കുറയുന്നതോടെ പലിശയും കുറയുമല്ലോ?

English Summary : Reduce Home Loan Liability

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com