സ്വപ്നവീട് സ്വന്തമാക്കാൻ ഇനിയും വൈകേണ്ട, പിഎംഎവൈ സബ്സിഡി ഒരു മാസംകൂടി

HIGHLIGHTS
  • താഴ്ന്ന വരുമാനക്കാർ ക്കുള്ള ആനുകൂല്യം 2022 മാർച്ച് 31 വരെയാണ്
home
SHARE

ആവാസ് യോജന (അർബൻ) പദ്ധതിയിലൂടെ വായ്പാധിഷ്ഠിത സബ്സിഡി നേടി വീടുണ്ടാക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എന്നാൽ, ഇനിയും വൈകിക്കൂടാ. കാരണം, നിലവിലെ ഉത്തരവനുസരിച്ച് ഇടത്തരം വരുമാനത്തില്‍ പെട്ട 1-2 വിഭാഗങ്ങൾക്കുള്ള ആനുകൂല്യം 2021 മാർച്ച് 31 വരെയുള്ള അപേക്ഷകർക്കു മാത്രമേ ലഭിക്കൂ. എന്നാൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും താഴ്ന്ന വരുമാനത്തിൽപെട്ടവരുമായ വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യം 2022 മാർച്ച് 31 വരെയുണ്ട്. 

ഇടത്തരം  വിഭാഗങ്ങൾ

വാർഷിക കുടുംബവരുമാനത്തിന്റെ അടിസ്ഥാനത്തിൽ MIG (മിഡിൽ ഇൻകം ഗ്രൂപ്പ്) വിഭാഗക്കാരെ രണ്ടായി തിരിച്ചിട്ടുണ്ട്. 6 മുതൽ 12 ലക്ഷംരൂപവരെ വാർഷിക കുടുംബ വരുമാനമുള്ളവർ MIG 1 ലും 12–18 ലക്ഷം രൂപ കുടുംബ വാർഷിക വരുമാനമുള്ളവർ MIG 2 ലുമാണ് ഉൾപ്പെടുന്നത്. 

MIG –1 വിഭാഗം

ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് 160 ചതുരശ്ര മീറ്റർ (1721.6 ചതുരശ്ര അടി) ഉൾവിസ്തീർണ (കാർപറ്റ് ഏരിയ) മുള്ള വീടു വയ്ക്കാം. വായ്പത്തുകയിൽ 9 ലക്ഷം രൂപയ്ക്ക് 20 വർഷത്തെ പലിശയിൽ നാലു ശതമാനം സബ്സിഡി ലഭിക്കും. ഇത് ഏകദേശം 2,35,068 രൂപ വരും. 

MIG–2 വിഭാഗം

ഈ വിഭാഗത്തിൽ പെടുന്നവർക്ക് 200 ചതുരശ്രമീറ്റർ (2,152 ചതുരശ്ര അടി) ഉൾവിസ്തീർണമുള്ള വീടു പണിയാം. വായ്പതുകയിൽ 12 ലക്ഷം രൂപയ്ക്ക് ഇരുപതു വർഷത്തേക്കുള്ള പലിശയിൽ മൂന്നു ശതമാനം സബ്സിഡി ലഭിക്കും. ഇത് ഏകദേശം 2,30,156 രൂപ വരും. 

ഇനിയും വൈകല്ലേ...

മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ നിബന്ധനകൾക്കു വിധേയമായി വീടു പണിയുന്നവർക്കു മാത്രമേ ഈ പദ്ധതിയനുസരിച്ചുള്ള ആനുകൂല്യം ലഭിക്കൂ. വീട്/ഫ്ലാറ്റ് വാങ്ങാനും പദ്ധതിയിലൂടെ കഴിയും. പലിശ സബ്സിഡി ആദ്യംതന്നെ അപേക്ഷകന്റെ വായ്പ അക്കൗണ്ടിൽ എത്തുന്നതോടെ പലിശയും ഇഎംഐയും ഗണ്യമായി കുറയും. പുതിയ വീടു വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇത്രയും അനുകൂലമായ സമയം ഇനി ഉണ്ടായെന്നു വരില്ല. മിക്കവാറും എല്ലാ പൊതുമേഖലാ ബാങ്കുകളും സിബിൽ സ്കോറിന്റെ അടിസ്ഥാനത്തിൽ ഏഴു ശതമാനം പലിശയ്ക്കു താഴെ ഭവനവായ്പ ലഭ്യമാക്കുന്നുണ്ട്. നിർദിഷ്ട വരുമാന പരിധിയിലുള്ള സർക്കാർ ജീവനക്കാരുൾപ്പെടെ ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താം.

English Summary : Details of PMAY Scheme

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA