വായ്പ എടുത്തില്ലെങ്കിലും ക്രെഡിറ്റ് സ്കോർ കുറയും

HIGHLIGHTS
  • സ്‌കോര്‍ കുറയാന്‍ വായ്പ എടുക്കണമെന്നില്ല
confusion
SHARE

ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാത്ത വായ്പയില്ല ഇന്ന്. മതിയായ സ്‌കോര്‍ ഇല്ലാത്ത അപേക്ഷകന് ബാങ്കുകള്‍ വായ്പ കൊടുക്കില്ല. ഇനി അനുവദിച്ചാല്‍ തന്നെ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കും. വായ്പ എടുത്ത് തിരിച്ചടവ് മുടക്കുന്നവരുടെ സ്‌കോര്‍ മാത്രമാണ് അപകടകരമാം വിധം താഴെ പോകുന്നതെന്ന് ചിന്തിക്കുന്നുവെങ്കില്‍ തെറ്റി.

വായ്പ എടുക്കണമെന്നില്ല

ക്രെഡിറ്റ് സ്‌കോര്‍ കുറയാന്‍ വായ്പ എടുക്കണമെന്നില്ല. വായ്പയ്ക്ക് ജാമ്യം നിന്നാലും മതി. സാധാരണ നിലയില്‍ സൂഹൃത്തുക്കള്‍ക്കോ, സഹപ്രവര്‍ത്തകര്‍ക്കോ, ബന്ധുക്കള്‍ക്കോ വേണ്ടി വായ്പയ്ക്ക് ജാമ്യം നില്‍ക്കുമ്പോള്‍ ഇത് നമ്മള്‍ ഇത്ര ഗൗരവത്തിലെടുക്കാറില്ല. ഒരു പരിധി വരെ അതിന്റെ ആവശ്യവുമില്ല. എന്നാല്‍ വായ്പ എടുത്തയാള്‍ ഇ എം ഐ മുടക്കുന്നതോടെ അത് തിരിച്ചടയ്‌ക്കേണ്ട ഉത്തരവാദിത്വം ജാമ്യക്കാരനിലാണ്. സുഹൃത്തിന്റെ വായ്പ അപേക്ഷയില്‍ വെറുതെ ഒരു ഒപ്പിടുന്നതോടെ തീരുന്നതല്ല ഈ ഉത്തരവാദിത്വം. വായ്പ മുടക്കം കൂടാതെ തിരിച്ചടയ്ക്കുന്നു എന്നുറപ്പുവരുത്തേണ്ടതും ജാമ്യക്കാരന്‍ തന്നെ. ഇങ്ങനെ കൂട്ടുകാരന് ജാമ്യം നിന്ന വായ്പയില്‍ അടവു മുടങ്ങുമ്പോള്‍ വായ്പ എടുക്കാതെ തന്നെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറില്‍ അത് പ്രതിഫലിക്കും. പിന്നീട് ഏതെങ്കിലും വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കുമ്പോഴായിരിക്കും പിടിച്ചത് പുലിവാലിലായിരുന്നു എന്നറിയുക.

കഴിഞ്ഞ വർഷം റിപ്പോ നിരക്കില്‍ ആര്‍ ബി ഐ ആവര്‍ത്തിച്ച് കുറവ് വരുത്തിയതോടെ ബാങ്കുകള്‍ ക്രെഡിറ്റ് സ്‌കോര്‍ മുഖ്യ മാനദണ്ഡമായി സ്വീകരിച്ചാണ് വായ്പകളുടെ പലിശ നിരക്ക് നിര്‍ണയിക്കുന്നത്. ഏത് വായ്പ എടുക്കുമ്പോഴും ഇത് നിർണായകമാണ്.  

ക്രെഡിറ്റ് സ്‌കോര്‍

ഒരാളുടെ വായ്പക്ഷമത വിലയിരുത്താനുള്ള ബാങ്കുകളുടെ മാനദണ്ഡമാണ് സിബില്‍ ആണ് കമ്പനികളുടെയും വ്യക്തികളുടെയും വായ്പ അനുബന്ധപ്രവര്‍ത്തനങ്ങളുടെ റെക്കോഡ് സൂക്ഷിക്കുന്നത്. അതുകൊണ്ട് ക്രെഡിറ്റ് സ്‌കോറിനെ സിബില്‍ സ്‌കോര്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. 300 മുതല്‍ 900 വരെയാണ് ഇത്തരത്തില്‍ വായ്പ ശേഷിയെ വിലയിരുത്തി വ്യക്തികള്‍ക്ക് സ്‌കോര്‍ അനുവദിക്കുന്നത്. 700 മുതലുള്ള സ്‌കോര്‍ എന്നാല്‍ മികച്ച ക്ഷമത എന്നാണര്‍ഥം. ഈ സാഹചര്യത്തില്‍ വായ്പകളില്‍ ജാമ്യക്കാരനാവുമ്പോള്‍ രണ്ടാമത് ആലോചിക്കുന്നത് നല്ലതാണ്.

English Summary : Know more About Credit Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA