നിങ്ങളുടെ എന്താവശ്യത്തിനും കിട്ടും ഈ വായ്പ

HIGHLIGHTS
  • വസ്തുവിന്റെ ഈടില്‍ എളുപ്പത്തില്‍ വായ്പ നേടാം
agreement
SHARE

വസ്തുവിന്റെ ഈടിന്മേല്‍ അനായാസം നേടാവുന്ന വായ്പയാണ് ലാപ് എന്നറിയപ്പെടുന്ന ലോണ്‍ എഗ്നിസ്റ്റ് പ്രോപ്പര്‍ട്ടി അഥവാ വസ്തുപണയ വായ്പ.

വസ്തുവിന്റെ ഈടിന്മേല്‍ നല്‍കുന്ന വായ്പയാണിത്. അപേക്ഷകന്റെ ഏതാവശ്യത്തിനും ഈ വായ്പാ തുക ഉപയോഗിക്കാം. ഊഹക്കച്ചവടത്തിനായി ഈ വായ്പാ തുക ഉപയോഗിക്കരുത് എന്ന് മാത്രമാണ് ബാങ്കുകള്‍ ആകെ നല്‍കുന്ന നിഷ്‌കര്‍ഷ. വായ്പാ അപേക്ഷയില്‍ ഇതുസംബന്ധിച്ച ഒരു സത്യവാങ്മൂലം നല്‍കണം എന്നല്ലാതെ വായ്പാ തുക എങ്ങനെ ഉപയോഗിക്കും എന്നതിന് രേഖയൊന്നും ഹാജരാക്കേണ്ടതില്ല.

എന്‍ ആര്‍ ഐകള്‍ക്കും കിട്ടും

ശമ്പള വരുമാനക്കാര്‍, പ്രൊഫഷണലുകള്‍, ആദായനികുതി നല്‍കുന്ന സ്വയം തൊഴില്‍ സംരംഭകര്‍ എന്നിവര്‍ക്ക് ഈ വായ്പ ലഭിക്കാന്‍ അര്‍ഹതയുണ്ട്. സ്വന്തം പേരിലോ, മാതാപിതാക്കള്‍, ഭാര്യ, കുട്ടികള്‍ എന്നിവരുടെ പേരിലോ ഇന്ത്യയില്‍ വസ്തുവുള്ള എന്‍.ആര്‍.ഐകള്‍ക്കും ഈ വായ്പ ലഭിക്കും. വായ്പാ അപേക്ഷകന് ചുരുങ്ങിയത് 25,000 രൂപ പ്രതിമാസമോ മൂന്നുലക്ഷം രൂപ പ്രതിവര്‍ഷമോ അറ്റ വരുമാനം ഉണ്ടായിരിക്കണം. അപേക്ഷകന്ററെ എല്ലാ ഉറവിടങ്ങളില്‍ നിന്നുമുള്ള വരുമാനം ഇതിനായി പരിഗണിക്കും. അപേക്ഷകന്റേതിനുപുറമേ മാതാപിതാക്കള്‍, ഭാര്യ, മക്കള്‍ തുടങ്ങിയവരുടെ വരുമാനവും പരിഗണിക്കും.  പക്ഷേ അവര്‍ കൂടി കോ ആപ്ലിക്കന്റ് ആകണം എന്നുമാത്രം. അപേക്ഷകന്റെ പ്രായം 70 വയസില്‍ കൂടാന്‍ കഴിയില്ല.

പരമാവധി അഞ്ചുകോടി രൂപവരെ

ചുരുങ്ങിയ വായ്പാ തുക 10 ലക്ഷം രൂപയാണ്. ഇത് പല ബാങ്കുകളിലും വ്യത്യസ്തമാണ്. പരമാവധി അഞ്ചുകോടി രൂപവരെ വായ്പ ലഭിക്കും. ഒരു കോടിരൂപവരെ വായ്പ എടുക്കുന്നവര്‍ക്ക് വസ്തുവിന്റെ വിലയുടെ 65 ശതമാനം തുകയാണ് വായ്പയായി നല്‍കുക. ഒരു കോടി രൂപയ്ക്ക് മുകളിലാണ് വായ്പ എങ്കില്‍ വസ്തുവിന്റെ വിലയുടെ 60 ശതമാനം വരെയേ വായ്പ ലഭിക്കൂ. അപേക്ഷ നല്‍കി മൂന്നുമാസം മുമ്പുള്ള വാല്യുവേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വസ്തുവിന്റെ വില നിശ്ചയിക്കുന്നത്. അപേക്ഷകന്റെ അറ്റ പ്രതിമാസ വരുമാനത്തിന്റെ 50 മുതല്‍ 60 ശതമാനംവരെ ഇ.എം.ഐ വരുന്ന രീതിയിലുള്ള വായ്പാ തുകയേ ലഭിക്കൂ എന്ന കാര്യവും മറക്കരുത്.

15 വര്‍ഷം വരെ വായ്പാ കാലാവധി ലഭിക്കും. വായ്പാ തുകയുടെ ഒരു ശതമാനമാണ് പൊതുവേ ഇത്തരം വായ്പകളുടെ പ്രോസസിങ് ഫീസ്

English Summary : You will get this Loan for any Purpose

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA