വായ്പാ സ്‌കോര്‍ 700 ല്‍ താഴെയാണോ? എങ്കിൽ പലിശ ഇളവ് കിട്ടില്ല

HIGHLIGHTS
  • ഉയര്‍ന്ന സ്‌കോറുള്ള വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് നേട്ടം
Hom-loan-1
SHARE

നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ (സിബില്‍ സ്‌കോര്‍) 700 ലും താഴെയാണോ? ബാങ്കുകള്‍ മത്സരിച്ച് കുറയ്ക്കുന്ന പലിശ നിരക്കിന് നിങ്ങള്‍ യോഗ്യരായിരിക്കില്ല. ബാങ്കുകളുടെ പലിശ കുറഞ്ഞ വായ്പകള്‍ കിട്ടണമെങ്കില്‍ ക്രെഡിറ്റ് സ്‌കോറും വായ്പ ക്ഷമതയും നിര്‍ണായകമാണ്.

പണലഭ്യത

പലിശ നിരക്ക് കഴിഞ്ഞ 15 വര്‍ഷത്തെ താഴ്ന്ന നിലയിലാണ്. ബാങ്കുകളുടെ കൈവശമാണെങ്കില്‍ വായ്പ നല്‍കാന്‍ ആവശ്യത്തിന് പണവുമുണ്ട്. കോര്‍പ്പറേറ്റ് വായ്പകള്‍ പലതും കിട്ടാക്കടമാകുന്ന പ്രവണത വര്‍ധിക്കുകയും പണം നഷ്ടപ്പെടുന്നത് തുടര്‍ക്കഥയാകുകയും ചെയ്യുമ്പോള്‍ ഭവന വായ്പ പോലുള്ള സുരക്ഷിത മേഖലയിലേക്ക് ബാങ്കുകള്‍ തിരിയുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് പലിശനിരക്കുകള്‍ കുറച്ചുകൊണ്ടുള്ള മത്സരം.

സ്‌കോര്‍ 800 വേണം

എസ് ബി ഐ, കോട്ടക് മഹീന്ദ്ര, എച്ച ഡി എഫ് സി, ഐ സി ഐ സി ഐ തുടങ്ങിയ ബാങ്കുകളെല്ലാം ഈ മത്സരത്തില്‍ പങ്കാളിയാണ്. പക്ഷെ ഇവിടെ മനസിലാക്കേണ്ടത്  6.65-6.90 എന്ന കുറഞ്ഞ നിരക്ക് എല്ലാവര്‍ക്കും ബാധകമാവില്ല. കാരണം ക്രെഡിറ്റ് സ്‌കോര്‍ ഇവിടെ വില്ലനാകുന്നു. മുമ്പ് 700 ല്‍ കൂടുതല്‍ സ്‌കോറുള്ളവര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ വായ്പകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇന്ന് കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കണമെങ്കില്‍ സ്‌കോര്‍ 800 ന് മുകളിലായിരിക്കണം.

 700 ല്‍ താഴെ

ഉദാഹരണത്തിന് എസ് ബി ഐ യുടെ കുറഞ്ഞ നിരക്കായ 6.7 ശതമാനത്തിന് ഭവന വായ്പ ലഭിക്കണമെങ്കില്‍ സ്‌കോര്‍ 800 ന് മുകളില്‍ വേണം. 751-800 സ്‌കോറുകാര്‍ക്ക് 6.8 ശതമാനത്തിന് വായ്പ ലഭിക്കും. 700-മുതല്‍ 750 വരെയ സ്‌കോറുള്ളവര്‍ക്ക് 6.9 ശതമാനമാണ് പലിശ. 700 ല്‍ താഴെയുളളവരുടെ നില പരിതാപകരമാണ്. അവര്‍ക്ക് പതിവ് പോലെ 7-7.25 ആയിരിക്കും പലിശ നിരക്ക്. അതുകൊണ്ട് ബാങ്കുകള്‍ മത്സരിച്ച് പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ വലിയ പ്രതീക്ഷ പുലര്‍ത്തേണ്ടതില്ല. ഏറ്റവും ഉയര്‍ന്ന സ്‌കോറുള്ള വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമായിരിക്കും അതിന്റെ നേട്ടം

English Summary: Credit Score and Low Interest Rate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA