ക്രെഡിറ്റ് കാര്‍ഡുകള്‍ കിട്ടാൻ ഇനി എളുപ്പമല്ല, സ്‌കോര്‍ ഉയര്‍ത്തി ബാങ്കുകള്‍

HIGHLIGHTS
  • ക്രെഡിറ്റ് കാര്‍ഡ് വായ്പാ റിസ്‌ക് അസസ്‌മെന്റ് കൂടുതല്‍ കടുപ്പമാക്കി
card
SHARE

പഴയ വായ്പാ സ്‌കോറുമായി ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അപേക്ഷ നല്‍കിയാല്‍ ഇനി ബാങ്കുകള്‍ നല്‍കണമെന്നില്ല. ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയ്ക്കുള്ള റിസ്‌ക് അസസ്‌മെന്റ് കൂടുതല്‍ കര്‍ക്കശവും ദൃഢവുമാക്കിയതാണ് കാരണം. വ്യക്തിഗത, വിദ്യാഭ്യാസ വായ്പകള്‍ പോലുള്ള സുരക്ഷിതമല്ലാത്ത വായ്പകളെ പോലെ തന്നെയാണ് ഇതുംപരിഗണിക്കുന്നത്.

സ്‌കോര്‍ ഉയര്‍ത്തി

വായ്പ സ്‌കോർ 700 വരെയുള്ളവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് നല്‍കിയിരുന്ന ബാങ്കുകള്‍ ഇപ്പോള്‍ പലതും 715-720 നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ചില ബാങ്കുകള്‍ പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 780 സ്‌കോര്‍ വേണമെന്നും ശഠിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി വ്യക്തിഗത ചെലവിലും വായ്പ തിരിച്ചടവിലും നിഴലിക്കുന്നതാണ് സ്‌കോര്‍ ഉയര്‍ത്താന്‍ കാരണം. വായ്പകള്‍, അത് ഏതു തരത്തിലുള്ളതാണെങ്കിലും അനുവദിക്കുന്നതിന് മുമ്പ് ഇടപാടുകാരുടെ റിസ്‌ക് കണക്കാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതാണ് ഒരാളുടെ ക്രെഡിറ്റ് സ്‌കോര്‍.

നേരത്തെ പലിശ നിരക്ക് വ്യാപകമായി കുറഞ്ഞതോടെ ഭവന വായ്പകളുടെ കാര്യത്തിലും ബാങ്കുകള്‍ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. കൂടിയ സ്‌കോര്‍, അതായത് വായ്പ തിരിച്ചടവ് ശേഷിയുളളവര്‍ റിസ്‌ക് കുറഞ്ഞവരായിരിക്കും എന്നുള്ള അനുമാനമാണ് ഇതിന് പിന്നില്‍.

English Summary: Credit Card may not Get easily 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS