ADVERTISEMENT

ഏപ്രിൽ ഒന്നിന് രാജ്യത്തെ 8 ബാങ്കുകൾ പൂർണമായും ഇല്ലാതാകും. 2019ൽ വിവിധ ബാങ്കുകളിൽ ലയിച്ച ദേന ബാങ്ക്, വിജയ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, ആന്ധ്ര ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് ബാങ്ക് എന്നിവയാണ് വിവിധ ബാങ്കുകളിൽ ലയിച്ച് ഈ വരുന്ന ഏപ്രിൽ ഒന്നു മുതൽ പൂർണമായും ഇല്ലാതാകുന്നത്.  ഇതോടെ പഴയ ബാങ്കിന്റെ പാസ്ബുക്ക്, ചെക്ക് ബുക്ക്, കസ്റ്റമർ ഐഡി, ഐഎഫ്എസ്കോഡ്, എംഐസിആർ, ശാഖയുടെ മേൽവിലാസം എന്നിവ എല്ലാം മാറും. ഈ ബാങ്കുകളിൽ അക്കൗണ്ടുണ്ടായിരുന്നവർ ഉടൻ തന്നെ വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ ഇടപാടുകൾ തടസപ്പെടാനിടയുണ്ട്. 

പഴയ പാസ്ബുക്ക് കൈവശമിരിക്കട്ടെ

നിങ്ങളുടെ വിലാസം, മൊബൈൽ നമ്പർ, നോമിനിയെക്കുറിച്ചുള്ള വിശദാംശങ്ങൾ എന്നിവ പുതിയ ബാങ്കിൽ അറിയിച്ച് വേണ്ട മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നുറപ്പാക്കുക. എന്നാലും കുറച്ചു കാലത്തേക്കു കൂടി പഴയ പാസ്ബുക്കും, ചെക്ക് ബുക്കും മറ്റ് വിവരങ്ങളും കൈവശം സൂക്ഷിക്കുകയും വേണം. നിങ്ങളുടെ പഴയ ബാങ്കിലെ സ്ഥിര നിക്ഷേപം, റെക്കറിങ്ഡിപ്പോസിറ്റ്, പിഎഫ് അക്കൗണ്ടിലെ വിവരങ്ങൾ, വായ്പകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവയും പുതിയ ബാങ്കിനെ അറിയിക്കുക.

ഇടപാടുകൾ തടസപ്പെടാതിരിക്കാൻ

ലയിച്ച ബാങ്കുകളുടെ ഇടപാടുകാർ തങ്ങളുടെ ബാങ്കിങ് ഇടപാടുകളിൽ വന്ന ഈ മാറ്റത്തെ കുറിച്ച് ഈ ബാങ്കിലൂടെ ഇടപാട് നടത്തുന്ന മറ്റ് സ്ഥാപനങ്ങളെ അറിയിക്കുകയും വേണം. ഉദാഹരണത്തിന് ആദായ നികുതി വകുപ്പിൽ നിന്ന് നികുതി റീഫണ്ടുകൾ ലഭിക്കുന്നതിന് ഇക്കാര്യം അറിക്കണം. പോളിസിയുടെ കാലാവധി തുക ലഭിക്കുന്നതിന് ഇൻഷുറൻസ് കമ്പനികളെയും മ്യൂച്ചൽ ഫണ്ട് റിഡിംഷനും, ലാഭവീതവും ലഭിക്കുന്നതിനായി മ്യൂച്ചൽ ഫണ്ട് കമ്പനികളെയും ഡീമാറ്റ് വിവരങ്ങൾക്കായി സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളെയും ബാങ്ക് മാറിയ വിവരം അറിയിക്കുന്നത് നിങ്ങളുടെ ഇടപാടുകളും വരുമാനവും തടസപ്പെടാതിരിക്കാന്‍ സഹായിക്കും. ഇടപാടുകാർ ഇത്തരം കാര്യങ്ങളില്‍ കൂടുതൽ കൃത്യത വരുത്തുന്നതിനും ഒന്നും വിട്ടു പോകാതിരിക്കുന്നതിനും വേണ്ടി ഇത്തരം കാര്യങ്ങളെല്ലാം ലിസ്റ്റ് ചെയ്തു വെക്കുന്നതും നല്ലതാണ്.

English Summary : Customers of these Merged Banks Should ensure These Things before April 1   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com