കഴിയുന്നതും ഹോം ബ്രാഞ്ചിൽ ഇടപാട് നടത്തൂ, പണം പോകുന്നത് ഒഴിവാക്കാം

HIGHLIGHTS
  • ഹോം ബ്രാഞ്ചില്‍ നിന്ന് മാറി നടത്തുന്ന വിനിമയങ്ങള്‍ക്ക് ചാര്‍ജ് നല്‍കേണ്ടി വരും
bank-1200
SHARE

അക്കൗണ്ടുള്ള സ്വന്തം ബാങ്ക് ശാഖയിലൂടെ മാത്രമായിരിക്കില്ല ഒരാളുടെ സാമ്പത്തിക ഇടപാടുകള്‍. പലപ്പോഴും മറ്റ് നഗരങ്ങളിലേക്ക് പോകുമ്പോഴും ജോലി സ്ഥലം മാറുമ്പോഴുമെല്ലാം മറ്റ് ശാഖകളിലൂടെയും സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ടി വന്നേയ്ക്കാം. എന്നാല്‍ ഹോം ബ്രാഞ്ചില്‍ നിന്ന് മാറി നടത്തുന്ന ഇത്തരം വിനിമയങ്ങള്‍ക്ക് ചാര്‍ജ് നല്‍കേണ്ടി വരുമെന്ന് എത്ര പേര്‍ക്കറിയാം? ഒരു ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്ന് കരുതി എല്ലാ ശാഖയിലേയും സേവനങ്ങള്‍ ഒരു പോലെയുള്ളതായിരിക്കണമെന്നില്ല. പല സേവനങ്ങളും ഹോം ബ്രാഞ്ചില്‍ സൗജന്യമായിരിക്കും. എന്നാല്‍ അതേ ബാങ്കിന്റെ തൊട്ടടുത്ത നഗരത്തില്‍ ഇത്തരം സേവനങ്ങള്‍ക്ക് പണം കൊടുക്കേണ്ടിയും വരും. കാരണം അത് ഹോം ബ്രാഞ്ച് അല്ല എന്നത് തന്നെ.

ഇത്തരം ചാര്‍ജുകള്‍ ബാങ്കുകള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

എച്ച് ഡി എഫ് സി

ഹോം ബ്രാഞ്ചില്‍ നിന്ന് മാറിയാണ് പണം നിക്ഷേപിക്കുന്നതെങ്കില്‍ ചാര്‍ജുണ്ട്. മറ്റ് ബ്രാഞ്ചുകളില്‍ നടത്താവുന്ന ആദ്യ സൗജന്യ ഇടപാടിന് ശേഷം വരുന്നവയ്ക്ക് 5,000 രൂപയ്ക്ക് അഞ്ച് രുപ എന്ന നിലയിലാണ് ഈടാക്കുക. ഇവിടെ മറ്റൊന്നു കൂടി ഓര്‍ക്കണം. ഇത്തരത്തിലുള്ള ഒരിടപാടിന് ചുരുങ്ങിയത് 150 രൂപയാക്കി നിജപ്പെടുത്തിയിട്ടുമുണ്ട്. മറ്റ് ബ്രാഞ്ചുകളില്‍ ഒരാള്‍ക്ക് നടത്താവുന്ന മിനിമം ഇടപട് 50,000 രൂപ എന്നും നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് വലിയ സാമ്പത്തിക ഇടപാടുമായി ഹോം ബ്രാഞ്ചില്‍ തന്നെ പോകുക.

ഐ സി ഐ സി ഐ

മറ്റൊരു സ്വകാര്യ ബാങ്കായ ഐ സി ഐ സി ഐ യും മറ്റ് ബ്രാഞ്ചുകളിലെ പണമിടപാടിന് ചാര്‍ജ് ഈടാക്കാറുണ്ട്. 5,000 രൂപയ്ക്ക് അഞ്ച് രൂപയാണ് ഈടാക്കുക. കുറഞ്ഞത് ഒരിടപാടിന് 150 രൂപയെന്ന് നിജപ്പെടുത്തിയിട്ടുള്ളതിനാല്‍ തുക നോക്കാതെ 150 രൂപ നഷ്ടമാകും.

English Summary : Use Own Bank Branch as far as possible

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA