ADVERTISEMENT

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പെട്ടന്ന് പണം ആവശ്യം വരുമ്പോള്‍ പെന്‍ഷന്‍കാരായ മുതിര്‍ന്ന പൗരന്‍മാര്‍ എന്തു ചെയ്യും? പെന്‍ഷന്‍ വരുമാനം മാത്രം ആശ്രയിച്ച് ജീവിക്കുന്നതിനാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ പൊതുവെ ഇവർക്ക് വായ്പ നൽകാറില്ല. ഇതിന് പരിഹാരമെന്നോണം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സഹായ ഹസ്തം നീട്ടുകയാണ് പൊതുമേഖലാ ബാങ്കായ എസ് ബി ഐ. പേരക്കുട്ടികളുടെ വിവാഹം, അവരുടെ വിദ്യാഭ്യാസം, വലിയ യാത്രകള്‍, ചികിത്സ ഇങ്ങനെ ആവശ്യം എന്തുമാകട്ടെ സ്ഥിരമായി പെന്‍ഷന്‍ വരുമാനമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാങ്ക് വ്യക്തഗത വായ്പകള്‍ നല്‍കും. എസ് എം എസ് സന്ദേശത്തിലൂടെ ഇവര്‍ക്ക് വായ്പ ലഭിക്കും. 7208933145 എന്ന നമ്പറിലേക്ക് <personal> എന്ന എസ് എം എസ് സന്ദേശം അയക്കുക മാത്രം ചെയ്താല്‍ മതി.

യോഗ്യത

76 വയസില്‍ താഴെയുള്ള, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ ഈ വായ്പയ്ക്ക് അര്‍ഹരാണ്. പെന്‍ഷന്‍ എസ് ബി ഐ വഴിയായിരിക്കണം. പ്രതിരോധ സേനാംഗങ്ങളായി വിരമിച്ചവര്‍ക്കും അര്‍ധ സൈനീക വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും ഈ വായ്പ ലഭ്യമാകും.

പലിശ

ഈ വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് 9.75 ശതമാനമാണ്. വൈകാതെ വായ്പ ലഭ്യമാക്കും. അപേക്ഷകന് അനുയോജ്യമായ ഇ എം ഐ സംവിധാനമായിരിക്കും നല്‍കുക. എസ് എം എസ് വഴിയും ബ്രാഞ്ചില്‍ നേരിട്ടും അപേക്ഷിക്കാം.

രേഖകള്‍

തിരിച്ചറിയല്‍ രേഖയുടെ അസലും അഡ്രസ് പ്രൂഫും അപേക്ഷയോടൊപ്പം നല്‍കണം. ഐ ഡി തെളിയിക്കാന്‍ പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ ഡി, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് ഇവയിലൊന്ന് മതി. മേല്‍വിലാസം തെളിയിക്കാന്‍ റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ഇലക്ട്രിസിറ്റി ബില്‍, ടെലിഫോണ്‍ ബില്‍,ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകളില്‍ ഒന്ന് വേണം.

Englisg Summary: Pension Loan for Pensioners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com