നിങ്ങളുടെ പണമിരട്ടിക്കാൻ എത്ര കാലം

Finance-Prediction-Photo-Credit-beeboys
Photo Credit : beeboys / Shutterstock.com
SHARE

ഇരട്ടിയാക്കിത്തരാം’– നിക്ഷേപം ആകർഷിക്കാൻ ശ്രമിക്കുന്നവരുടെ പ്രിയപ്പെട്ട വാഗ്ദാനമാണിത്. അതു സംഭവിക്കുമോ എട്ടിന്റെ പണി കിട്ടുമോ എന്നത് നിക്ഷേപമാർഗം അനുസരിച്ചാകും. നിക്ഷേപത്തുക ഇരട്ടിയാകാൻ എത്രകാലമെടുക്കും എന്നു കണ്ടെത്താൻ ഒരു എളുപ്പമാർഗമുണ്ട്– റൂൾ ഓഫ് 72. ‘72ന്റെ കളി’ എന്നു നമുക്കു വിളിക്കാം. 

കൂട്ടുപലിശയുള്ള പദ്ധതികൾക്കാണ് ഇതു ബാധകമാകുക. 72നെ പലിശ നിരക്കു കൊണ്ടു ഭാഗിക്കുക. അതിന്റെ ഉത്തരമാണ് നിക്ഷേപം ഇരട്ടിക്കാൻ വേണ്ട വർഷം. ഒരു ലക്ഷം രൂപ 6% പലിശനിരക്കിൽ നിക്ഷേപിച്ചാൽ അത് 2 ലക്ഷം രൂപയാകാൻ വേണ്ടത് 72/6= 12 വർഷം.

സയന്റിഫിക് കാൽക്കുലേറ്ററിലും എക്സൽ ഷീറ്റിലുമൊക്കെ ഇതിന്റെ കിറുകൃത്യമായ വർഷം–മാസം അറിയാനാകുമെങ്കിലും, നമ്മളെ നിക്ഷേപത്തിനു ‘ക്യാൻവാസ് ചെയ്യാൻ’ ആരെങ്കിലും വരുമ്പോൾ ഇങ്ങനെ 72 ഉപയോഗിച്ച് സിംപിൾ ആയി മനസ്സിൽ ഏകദേശ കാലം കണക്കാക്കാം. 

എത്ര പലിശ നിരക്കു കിട്ടിയാൽ നിക്ഷേപം വളർന്ന് ഇരട്ടിയാകും എന്നു കണക്കാക്കാനും ഇതേ സൂത്രവാക്യം ഉപയോഗിക്കാം. 10 വർഷം കൊണ്ട് നിക്ഷേപം ഇരട്ടിക്കണമെങ്കിൽ 72/10= 7.2% പലിശനിരക്കു കിട്ടുന്ന നിക്ഷേപ മാർഗം സ്വീകരിക്കണം എന്നർഥം.

5% മുതൽ 10% വരെ പലിശനിരക്കുള്ള നിക്ഷേപങ്ങളുടെ കാര്യത്തിലാണ് റൂൾ ഓഫ് 72 ഏറെ കൃത്യമാകുക. അതിനു താഴെയുള്ള നിരക്കിന്റെ കാര്യത്തിൽ 69 ഉപയോഗിക്കുന്നുണ്ട്. 10ൽ കൂടുതലുള്ള പലിശനിരക്കിന് 73 മുതലുള്ള സംഖ്യകളും ഇതേ രീതിയിൽ സൂത്രവാക്യമായി ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഭാഗിക്കാനുള്ള സൗകര്യം കാരണം 72 തന്നെയാണ് ഏകദേശ കാലവും പലിശനിരക്കും കണക്കാക്കാൻ നമുക്ക് അനുയോജ്യം.

English Summary : How to calculate with Rule of 72

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA