ഈ ഭവന വായ്പയുടെ ആറ് തവണകൾ തിരിച്ചടയ്‌ക്കേണ്ട, പലിശയും കുറവ്

HIGHLIGHTS
  • എല്‍ ഐ സിയും ഭവനവായ്പകള്‍ക്ക് പലിശ നിരക്ക് കുറച്ചു
home-care
SHARE

ഭവന വായ്പ രംഗത്ത് ശ്രദ്ധേയരാകുന്നതിനായി എല്‍ ഐ സി ഹൗസിങ് ഫിനാന്‍സ് ഭവനവായ്പ കൂടുതൽ ആകര്‍ഷകമാക്കുകയാണ്. ബാങ്കുകള്‍ തുടർച്ചയായി ഭവന വായ്പ നിരക്ക് കുറച്ചതോടെ ഇവരും ഭവനവായ്പകള്‍ക്ക് പലിശ നിരക്ക് കുറച്ചിരുന്നു. 6.9 ശതമാനമാണ് നിലവിലെ കുറഞ്ഞ നിരക്ക്. കൂടാതെ ഗൃഹ വരിഷ്ഠ എന്ന പേരില്‍ പ്രത്യേകതകളുള്ള ഭവന വായ്പയും ഈ പൊതുമേഖലാ സ്ഥാപനം. നല്‍കുന്നുണ്ട്. ആറ് മാസത്തെ തിരിച്ചടവ് സൗജന്യമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.

ആറ് ഇന്‍സ്റ്റാള്‍മെന്റ്

എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സില്‍ നിന്ന് വായ്പ എടുക്കുന്നവര്‍ക്ക് ആറ് ഇ എം ഐ വരെ ഇളവ് ചെയ്ത് കൊടുക്കും.  എത്ര വര്‍ഷത്തെ കാലാവധിയിലാണോ വായ്പ എടുക്കുന്നത് ആ കാലഘട്ടത്തിനുള്ളില്‍ പല തവണകളായി ആറ് ഇന്‍സ്റ്റാള്‍മെന്റുകള്‍ ഒഴിവാക്കി നല്‍കും. 30 വര്‍ഷം വരെയാണ് വായപകള്‍ നല്‍കുക. വായ്പയുടെ 37,38 ഗഡുക്കള്‍ അടയ്‌ക്കേണ്ടതില്ല. പിന്നീട് 73,74,121,122 ഇങ്ങനെ നാലു തവണകളും തിരിച്ചടയ്‌ക്കേണ്ടതില്ല.

അടവ് തെറ്റിക്കരുത്

പക്ഷെ ഇതിന് ഒരു നിബന്ധനയുണ്ട്. ലോണ്‍ അടവില്‍ വീഴ്ച വരുത്താതിരിക്കുന്നവര്‍ക്കേ ഈ ഒഴിവിന് അര്‍ഹതയുണ്ടാകൂ. 

ശമ്പള വരുമാനക്കാര്‍

ശമ്പള വരുമാനക്കാര്‍ക്കും മതിയായ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും ഈ വായ്പയ്ക്ക് അപേക്ഷിക്കാം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍, ബാങ്കുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, തുടങ്ങിയവയിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അപേക്ഷിക്കാം. റെയില്‍വേ പ്രതിരോധ മേഖലാ എന്നിവയിലെ ജിവനക്കാര്‍ക്കും ഈ വായ്പയ്ക്ക് അര്‍ഹതയുണ്ടാകും. 60 വയസ് തികഞ്ഞവരാണ് അപേക്ഷകരെങ്കില്‍ 80 വയസ് വരെ തിരിച്ചടവ് കാലാവധിയുണ്ട്.

സിബില്‍ സ്‌കോര്‍ 700

 വായ്പ സ്‌കോര്‍ 700 ഉള്ളവര്‍ക്കാണ് 6.9 ശതമാനത്തിന് വായ്പ നല്‍കുക. ഇതില്‍ താഴെ സ്‌കോറുളളവര്‍ക്കും വായ്പ ലഭ്യമാകും. തുകയിലും മറ്റ് നിബന്ധനകളിലും വ്യത്യാസമുണ്ടാകില്ല. പക്ഷെ പലിശ നിരക്കില്‍ നേരിയ ഉയര്‍ച്ചയുണ്ടാകും

English Summary: No need to Repay Six EMIsfor this Housing Loan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA