മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആശ്വസിക്കാം, കൂടിയ പലിശ ഇനിയും കിട്ടും

HIGHLIGHTS
  • ജൂൺ 30 വരെ കാലാവധി നീട്ടിയിട്ടുണ്ട്
aged
SHARE

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്ന പദ്ധതികൾ ബാങ്കുകൾ നീട്ടി. എച്ച് ഡി എഫ് സി ബാങ്കും എസ് ബിഐയുമാണ് പദ്ധതികൾ നീട്ടിയത്. കോവിഡ് പ്രതിസന്ധി രൂക്ഷമായ 2020 മേയിലാണ് എച്ച് ഡി എഫ് സി ബാങ്ക് സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ് ഡി സ്‌കീം നടപ്പിലാക്കിയത്. പലിശ വരുമാനം കൊണ്ട് ജീവിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കൈത്താങ്ങ് എന്നുള്ള നിലയിലാണ് ഈ സ്‌കീം ആരംഭിച്ചത്.

കൂടുതല്‍ പലിശ

സാധാരണ സ്ഥിര നിക്ഷേപങ്ങളേക്കാള്‍ മുക്കാല്‍ ശതമാനം കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നതാണ് ഇത്. സീനിയര്‍ കെയര്‍ പദ്ധതിയില്‍ എഫ് ഡി ഇടുന്ന ഒരാള്‍ക്ക് ഇതനുസരിച്ച് 6.25 ശതമാനം പലിശ ലഭിക്കും. 2021 ജൂണ്‍ 30 വരെയാണ് ഇപ്പോള്‍ പദ്ധതി നീട്ടിയിരിക്കുന്നത്.

എസ് ബി ഐ വി കെയർ

എസ് ബി ഐ യുടെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന 'എസ് ബി ഐ വി കെയറി'ന്റെ കാലാവധിയും വീണ്ടും നീട്ടിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് എസ് ബി ഐ പദ്ധതിയുടെ കാലാവധി നീട്ടുന്നത്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് എല്ലാ ബാങ്കുകളും പലിശ നിരക്ക് കുറച്ചുകൊണ്ടിരിക്കുമ്പോഴാണ് പലിശ വരുമാനം കൊണ്ട് ജീവിക്കുന്ന മുതിര്‍ന്ന പൗരന്‍മാരായ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആദായം ലഭിക്കുന്ന പദ്ധതി ബാങ്കുകൾ നീട്ടുന്നത്. ഇതിൽ അടുത്ത ജൂണ്‍ 30 വരെ നിക്ഷേപിക്കാം.

സാധാരണക്കാര്‍ക്ക് ലഭിക്കുന്നതിനേക്കാളും 0.8 ശതമാനം പലിശ ഇത്തരം നിക്ഷേപകര്‍ക്ക് അധികം ലഭിക്കും. അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള സാധാരണ നിക്ഷേപങ്ങള്‍ക്ക് 5.4 ശതമാനമാണ് പലിശയെങ്കില്‍ ഇവിടെ പലിശ നിരക്ക് 6.2 ശതമാനമായിരിക്കും.  പലിശ മാസത്തിലൊരിക്കലോ വര്‍ഷം നാല് തവണയായിട്ടോ ലഭിക്കും.

English Summary : SBI and HDFC Bank Extended Senior Citizen Scheme

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA