എന്‍ ഇ എഫ് ടി സൗകര്യം ഇനി പ്രീ പേയ്ഡ് പേയ്‌മെന്റ് കാര്‍ഡുകളിലും

HIGHLIGHTS
  • ബാങ്കുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയായിരുന്നു
growth-ideas
SHARE

എന്‍ ഇ എഫ് ടി, ആര്‍ടിജിഎസ് വഴിയുള്ള പണം കൈമാറ്റം ഇനി മുതല്‍ ബാങ്കിതര പേയ്‌മെന്റ് സംവിധാനങ്ങളിലും സാധ്യമാക്കി ആര്‍ ബി ഐയുടെ ധന നയ സമിതി. കേന്ദ്രീകൃത പണം കൈമാറ്റ സംവിധാനമായ റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് ്(ആര്‍ ടി ജി എസ്) നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ ഇ എഫ് ടി)എന്നിവ ഇതുവരെ ബാങ്കുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയായിരുന്നു. ഇതാണ് പ്രീ പേയ്ഡ് ഇന്‍സ്ട്രുമെന്റ് എന്നറിയപ്പെടുന്ന വിവിധ തരത്തിലുള്ള സാമ്പത്തിക സേവന ഉത്പന്നങ്ങള്‍ക്കും ബാധകമാക്കുന്നത്. സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനും പണമടവുകള്‍ക്കും മറ്റും മുന്‍കൂര്‍ പണമടച്ച്് ഉപയോഗിക്കുന്ന കാര്‍ഡുകളും വാലറ്റുകളുമെല്ലാം പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റിന്റെ ഭാഗമാണ്്. പണം കൈമാറ്റത്തിനും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള ഇവ ഉപയോഗിക്കാറുണ്ട്.

 പേ ടി എം, ഫോണ്‍ പേ എന്നിവയടക്കമുളള വാലറ്റുകള്‍ക്ക് ബാങ്കുകളിലേക്കോ മറ്റു വാലറ്റുകളിലേക്കോ യുപി ഐ സംവിധാനമില്ലാതെ തന്നെ പണം കൈമാറാം. പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടിലെ പണത്തിന്റെ പരിധി രണ്ട് ലക്ഷമായി ഉയര്‍ത്തിയിട്ടുമുണ്ട്. നേരത്തേ ഒരു ദിവസത്തെ ബാലന്‍സ് പരിധി ഒരു ലക്ഷമായിരുന്നു.

English Summary : Neft Facility is Available in Prepaid Payment Cards also

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA