ADVERTISEMENT

രാജ്യത്തെ നിലവിലെ പണപ്പെരുപ്പ നിരക്കും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്കിലെ പ്രവണതകളും കൈയിലൊതുങ്ങാത്തതിനാല്‍ ആര്‍ ബി ഐ പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ പണവായ്പ നയത്തില്‍ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി.

കോവിഡിന്റെ അടുത്ത ഘട്ട വ്യാപനം സമ്പദ് വ്യവസ്ഥയെ എത്ര കണ്ട് ബാധിക്കുമെന്നത് സംബന്ധിച്ച ആശയകുഴപ്പം നിലനില്‍ക്കുകയാണ്. ഇത് വളര്‍ച്ചാ നിരക്കിനെ എങ്ങനെ ബാധിക്കുമെന്നും വ്യക്തമല്ല.

നിലവിലെ പലിശ നിരക്ക് തുടരും

പണപ്പെരുപ്പ നിരക്കാകട്ടെ ഉയര്‍ന്ന് നില്‍ക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് നിലവിലെ പലിശ നിരക്ക് തുടരാന്‍ അനുവദിക്കുകയായിരുന്നു പണ നയ രൂപീകരണ സമിതി. ഉപഭോക്തൃ വില സൂചിക ഫെബ്രുവരിയില്‍ 5.03 ശതമാനമായി ഉയര്‍ന്നു. ഇന്ധന വില കുതിച്ചുയര്‍ന്നതും തുടര്‍ന്നുണ്ടായ ഭക്ഷ്യവിലക്കയറ്റവുമാണ് ഇവിടെ വില്ലനായത്.

റിപ്പോ നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ 3.35 ശതമാനമായും തുടരും. ബാങ്കുകള്‍ക്ക് ആര്‍ ബി ഐ നല്‍കുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. ബാങ്കുകൾ ആര്‍ ബി ഐ യ്ക്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ. നടപ്പ് സാമ്പത്തിക വര്‍ഷം 10.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് ആര്‍ബി ഐ നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com